Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

സിനിമ , സീരിയല്‍ നിര്‍മ്മാതാവ് വി ആര്‍ ദാസ് അന്തരിച്ചു. 73 വയസ്സായിരുന്നു. 50 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് അടുത്തിടെയാണ് നാട്ടില്‍ സ്ഥിരതാമസം തുടങ്ങിയത്.

കലാമൂല്യമുള്ള സിനിമകള്‍ക്കായി ലാഭേച്ഛയില്ലാതെ മുതല്‍ മുടക്കിയ അദ്ദേഹം മൂന്ന് സിനിമകളും രണ്ട് മെഗാ സീരിയലുകളും ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്‍ററികളും നിര്‍മ്മിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2004 ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത നേര്‍ക്കു നേരെ എന്ന ചിത്രം നിര്‍മിച്ചു. നെടുമുടി വേണു, കല്‍പ്പന, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വൈദ്യുതിയും ഫോണുമൊന്നുമില്ലാത്ത ഗ്രാമത്തിലെ സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് ചിത്രം അവതരിപ്പിച്ചത്. 2008ല്‍ അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത മിഴികള്‍ സാക്ഷി എന്ന ചിത്രം നിര്‍മിച്ചു. സുകുമാരി, മോഹന്‍ലാല്‍, നെടുമുടി വേണു, മാള അരവിന്ദന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

സുഭാഷ് തിരുവില്വാമല സംവിധാനം ചെയ്ത കളര്‍ ബലൂണ്‍ ആണ് വി ആർ ദാസ് നിർമ്മിച്ച മറ്റൊരു സിനിമ. യുഎഇ പശ്ചാത്തലമാക്കിയ മണല്‍ നഗരം, ഡ്രീം സിറ്റി എന്നീ സിരിയലുകളാണ് അദ്ദേഹം നിര്‍മ്മിച്ചത്.

ഭാര്യ വിലാസിനി, മക്കള്‍ രജിത ദാസ്, സജിത ദാസ്, മരുമക്കള്‍ രജോഷ് നായര്‍, ശ്രീജിത്ത്. മൂന്ന് പേരക്കുട്ടികള്‍ ഉണ്ട്.