Spread the love

തൂക്കുപാലം: ഇടുക്കി കുഴിത്തൊളുവില്‍ സ്കൂള്‍ ബസുകള്‍ക്കു തീപിടിച്ചു. ദീപ ഹൈസ്കൂളിലെ സ്കൂള്‍ ഗ്രൗണ്ടില്‍ നിർത്തിയിട്ടിരുന്ന രണ്ടു സ്കൂള്‍ ബസുകള്‍ക്കാണ് തീ പിടിച്ചത്.
ഇന്നു രാവിലെയായിരുന്നു സംഭവം. എങ്ങനെയാണ് തീ പിടിച്ചതെന്നു വ്യക്തമല്ല.

video
play-sharp-fill

ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സ്കൂള്‍ ഗ്രൗണ്ടിലെ സ്റ്റേജിനു സമീപം ബസുകള്‍ പാർക്ക് ചെയ്യാൻ ഷെഡ് നിർമിച്ചിട്ടുണ്ട്. ഈ ഷെഡിനുള്ളില്‍ അടുത്തടുത്തു കിടന്ന ബസുകള്‍ക്കാണ് തീപിടിച്ചത്.
ഫയർഫോഴ്സ് എത്തി തീയണയ്ക്കുമ്പോഴേക്കും ബസുകള്‍ ഏതാണ്ട് പൂർണമായി തന്നെ കത്തി നശിച്ച അവസ്ഥയിലാണ്.

അതേസമയം, ഷോർട് സർക്യൂട്ട് എന്നാണ് പ്രാഥമീക നിഗമനം. സ്കൂളില്‍ വിവിധ അറ്റകുറ്റപണികളുടെ ഭാഗമായി വെല്‍ഡിംഗ് ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതില്‍നിന്നു ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീപ്പൊരി വീണതാകാമെന്നും സംശയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്തായാലും നിർത്തിയിട്ടിരുന്ന ബസില്‍ തീപിടിച്ചത് ദുരൂഹത ഉയർത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.