
കുമരകം : പഞ്ചായത്ത് പരിധിയിൽ അമീബിക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. കുമരകം സ്വദേശിനിയായ ഒരു യുവതിക്കാണ്
രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി സന്ദർശനം നടത്തി വന്ന ഇവർക്ക് ഏത് ജലസ്രോതസ്സിൽ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിലവിൽ ഈ വീട്ടിലെ വാട്ടർ ടാങ്കിൽ ശേഖരിക്കുന്ന പൈപ്പുവെള്ളമാണ് ഉപയോഗിക്കുന്നതെന്നും മലിനജലവുമായി നേരിട്ട് സമ്പർക്കമുണ്ടായതായി തെളിവൊന്നുമില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
രോഗ ഉറവിടം കണ്ടെത്താൻ വീട്ടിലെ വാട്ടർ ടാങ്ക് ഉൾപ്പെടെയുള്ള സമീപ ജലസ്രോതസ്സുകൾ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും രോഗബാധക്കു കാരണമായ അമീബയുടെ സാന്നിധ്യം കണ്ടെത്തിയില്ല. പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ ആതുര സേവനത്തിനായി യുവതി സന്ദർശനം നടത്തിയിട്ടുള്ള തതിനാൽ രോഗബാധയുടെ ഉറവിടം കണ്ടെത്താൻ വ്യാപക പരിശോധന ആവശ്യമാണ് .
എന്തായാലും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കുക തന്നെ വേണം. എല്ലാ ജലസ്രോതസ്സുകളിലും സൂപ്പർ ക്ലോറിനേഷൻ നടത്തണമെന്നും കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങുന്നതും കുളിക്കുന്നതും മുഖം കഴുകുന്നതും ഒഴിവാക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാരണം മുക്കിലുള്ള നേർത്ത തൊലിയിലൂടെയാണ് അമീബ തലച്ചോറിൽ ഇടം നേടുന്നത്. നീരാെഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ബാക്ടീരയയും സൂക്ഷ്മ ജീവികളും ഉണ്ടാകാൻ സാധ്യത ഏറെയാണ്. നമ്മുടെ വാട്ടർ ടാങ്കുകളിൽ സൂപ്പർ ക്ലോറിനേഷൻ അനിവാര്യമാണ്. 1000 ലിറ്ററിന്റെ വാട്ടർ ടാങ്കിൽ ക്ലോറിനേഷനായി 5 ഗ്രാം വരെ (2 ടി സ്പൂൺ) ക്ലോറിൻ പൗഡർ മതിയാകും. പഞ്ചായത്തും ആരോഗ്യവകുപ്പും എല്ലാ ഭവനങ്ങളിലും ക്ലോറിൻ വിതരണം നടത്തണം. ഇത് വേണ്ടതുപോലെ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. വാർഡുതല ജാഗ്രതാ സമതികൾ ജനങ്ങളെ ബോധവരിക്കുകയും മാതൃകാ പരമായ പ്രവർത്തനങ്ങൾ നടത്തുകയും വേണം. സംസ്ഥാനത്ത് മറ്റു ചില ജില്ലകളിലും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
ലക്ഷണങ്ങൾ
അണുബാധയുണ്ടായി ഒന്നു മുതൽ ഒമ്പതു ദിവസങ്ങൾക്കുള്ളിലാണ് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങുക.
തീവ്രമായ തലവേദന, പനി, ഓക്കാനം, ശർദ്ദിൽ, മൂക്കടപ്പ്, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്,
രോഗം ഗുരുതരമാകുമ്പോൾ ഓർമ്മകുറവ്, അവസ്മാരം, ബോധക്ഷയം.
ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകൾ ഇല്ല. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുകയും ഇല്ല . ജാഗ്രത ഉണ്ടെങ്കിൽ ഈ രോഗം നമ്മെ ഒരിക്കലും ബാധിക്കില്ല.







