play-sharp-fill
അമ്മായിയച്ഛനൊപ്പം ഒളിച്ചോടിയ യുവതിയ്ക്കായി അന്വേഷണം: ആംബുലൻസ് ഡ്രൈവറായ ഭർത്താവിനെ യുവതി വിവാഹം കഴിച്ചത് പ്രണയിച്ച്; ആകെ നാണം കെട്ട് യുവതിയുടെ ഭർത്താവും കുടുംബവും

അമ്മായിയച്ഛനൊപ്പം ഒളിച്ചോടിയ യുവതിയ്ക്കായി അന്വേഷണം: ആംബുലൻസ് ഡ്രൈവറായ ഭർത്താവിനെ യുവതി വിവാഹം കഴിച്ചത് പ്രണയിച്ച്; ആകെ നാണം കെട്ട് യുവതിയുടെ ഭർത്താവും കുടുംബവും

സ്വന്തം ലേഖകൻ

കണ്ണൂർ: അമ്മായിയച്ഛനൊപ്പം ഒളിച്ചോടിയ യുവതിയ്ക്കായി അന്വേഷണം സജീവം. 33 കാരിയായ മകന്‍റെ ഭാര്യയ്ക്കൊപ്പം 61കാരനാണ് കഴിഞ്ഞ ദിവസം ഒളിച്ചോടിയത്. കണ്ണൂർ വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളി കൊച്ചിയിൽ വിൻസന്‍റ്(61), മകന്‍റെ ഭാര്യ റാണി(33) എന്നിവരാണ് ഒളിച്ചോടിയത്. റാണിയുടെ ഇളയകുട്ടി ഏഴു വയസുകാരനും ഇവർക്കൊപ്പമുണ്ട്. പത്തുവയസുള്ള മൂത്ത കുട്ടിയെ വീട്ടിൽ ഉപേക്ഷിച്ചിട്ടാണ് ഇവർ കടന്നുകളഞ്ഞത്. പൊലീസ് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല.

പത്തനംതിട്ട എരുമേലി സ്വദേശിനിയായ റാണി ഒരു സ്വകാര്യ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുമ്പോഴാണ്, ഇതേ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറായിരുന്ന യുവാവുമായി പ്രണയത്തിലായത്. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഇവർ വിവാഹിതരാകുകയും ചെയ്തു. വിവാഹം കഴിഞ്ഞിട്ട് 12 വർഷത്തോളമാകുന്നു. ഇവർക്കു പത്തും ഏഴും വയസുള്ള രണ്ടു കുട്ടികളുമുണ്ട്. യുവാവിന്‍റെ മാതാപിതാക്കളോടൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് റാണിയും ഭർത്താവിന്‍റെ പിതാവ് വിൻസന്‍റുമായി അടുപ്പത്തിലാകുന്നത്. സംഭവം വീട്ടിൽ അറിഞ്ഞതോടെ വലിയ തോതിലുള്ള പ്രശ്നങ്ങളുണ്ടായി. പല തവണ നാട്ടുകാരും ഒടുവിൽ പൊലീസും ഈ വിഷയത്തിൽ ഇടപെട്ടു. ബന്ധുക്കളും നാട്ടുകാരും താക്കീത് നൽകിയെങ്കിലും റാണിയും വിൻസന്‍റും ബന്ധം തുടരുകയായിരുന്നു. ഒടുവിൽ ഭർത്താവ് ഇടപെട്ട് റാണിയെ അവരുടെ പത്തനംതിട്ടയിലെ വീട്ടിലേക്ക് മാറ്റി. എന്നാൽ രണ്ടു ദിവസം മുമ്പ് വിൻസന്‍റെ കണ്ണൂരിൽ നിന്ന് വാഹനം അയയ്ക്കുകയും റാണിയെ തിരികെ എത്തിക്കുകയുമായിരുന്നു. റാണി തിരിച്ചുവന്ന് പിറ്റേ ദിവസമാണ് ഇവർ കടന്നു കളഞ്ഞത്.