പരാതി നല്‍കിയിട്ടും അപകട ഭീഷണിയിലായ മരം വെട്ടി മാറ്റിയില്ല; റബര്‍മരം ഒടിഞ്ഞുവീണ് പൂവരണി സ്വദേശിനിയായ യുവതിക്കു പരിക്ക്; ഭർത്താവും രണ്ട് കുട്ടികളും പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു; വീട് ഭാഗികമായി തകര്‍ന്ന നിലയിൽ

പരാതി നല്‍കിയിട്ടും അപകട ഭീഷണിയിലായ മരം വെട്ടി മാറ്റിയില്ല; റബര്‍മരം ഒടിഞ്ഞുവീണ് പൂവരണി സ്വദേശിനിയായ യുവതിക്കു പരിക്ക്; ഭർത്താവും രണ്ട് കുട്ടികളും പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു; വീട് ഭാഗികമായി തകര്‍ന്ന നിലയിൽ

Spread the love

സ്വന്തം ലേഖകൻ

പൈക: സമീപ പുരയിടത്തിലെ കേടായ റബര്‍മരം ഒടിഞ്ഞു വീണു ഉറങ്ങിക്കിടന്ന യുവതിക്കു പരിക്കേറ്റു. വിളക്കുമാടം വട്ടക്കുന്നേല്‍ ബാബുവിന്‍റെ വീടിനു മുകളിലേക്കാണ് അടുത്ത പുരയിടത്തിലെ നൂറ് ഇഞ്ചോളം വണ്ണമുള്ള റബര്‍ മരം ഇന്നലെ പുലര്‍ച്ചെ രണ്ടോടെ മറിഞ്ഞു വീണത്. ഈ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പൂവരണി പാലത്തിനാല്‍ രതീഷിന്‍റെ ഭാര്യ രാഖി (31)ക്കാണ് പരുക്കേറ്റത്.

പൂവരണിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രതീഷും രണ്ടു കുട്ടികളും പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വീട് ഭാഗികമായി തകര്‍ന്നു. വീട്ടുപകരണങ്ങള്‍ക്കും കേടുപാടു സംഭവിച്ചു.
അപകട ഭീഷണിയിലായ മരം വെട്ടിമാറ്റണമെന്ന് വസ്തു ഉടമയോട് റസിഡന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ഒരു മാസം മുമ്ബ് പഞ്ചായത്തധികൃതര്‍ക്കും പാലാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും ലീഗല്‍ സര്‍വീസ് സൊസൈറ്റിയിലും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. സമീപത്തെ അഞ്ചോളം വീടുകള്‍ക്ക് ഭീഷണിയായി ഇനിയും വന്‍ റബര്‍ മരങ്ങള്‍ നില്‍പ്പുണ്ടെന്നും വെട്ടിമാറ്റാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.