റിട്ട.ഡെപ്യൂട്ടി തഹസീൽദാരെ പൊലീസുകാർ വളഞ്ഞിട്ട് ആക്രമിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു: അന്വേഷണത്തിന് നിർദേശം: വീഡിയോ ഇവിടെ കാണാം
തേർഡ് ഐ ബ്യൂറോ
ആലപ്പുഴ : റിട്ടയേഡ് ഡെപ്യൂട്ടിതഹസിൽദാർ ഭദ്രനെ പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷന ഗം പി.എം.ബീനാകുമാരി ഉത്തരവിട്ടിട്ടുള്ളത്. തോട്ടപ്പള്ളിയിൽ അനധികൃത ലോറി ഗതാഗതം ചോദ്യം ചെയ്തതിനെ തുടർന്നാണ് മൂൻ ഡെപൂട്ടി തഹസിൽ ദാർ ഭദ്രനെ പൊലീസ് കഴിഞ്ഞ ദിവസം വളഞ്ഞിട്ട് ക്രൂരമായി അക്രമിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം സോഷ്യൽ മീഡിയായിൽ കാണാനിടയായ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസ് എടുക്കുകയായിരുന്നു. അനുവദനീയമായതിനേക്കാൾ ഭാരം കയറ്റിയ കരി മണൽ കയറ്റിയ വണ്ടികൾ റോഡിൽ കടത്തിവിടുന്നത് ചോദ്യം ചെയ്തതിനായിരുന്നു പൊലീസിൻ്റെ വളഞ്ഞിട്ടുള്ള ഭദ്രൻ്റെ നേർക്കുള്ള ആക്രമണം.
Third Eye News Live
0