play-sharp-fill
സംസ്ഥാനത്ത് വീടുകളിൽ പ്രസവം നടത്താൻ സംഘങ്ങൾ സജീവം; മലപ്പുറത്ത് മാത്രം 273 സംഘങ്ങൾ; സുഖപ്രസവത്തിന് ‘മറിയം പൂവ്’ എന്ന ഓമന പേര്: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്…

സംസ്ഥാനത്ത് വീടുകളിൽ പ്രസവം നടത്താൻ സംഘങ്ങൾ സജീവം; മലപ്പുറത്ത് മാത്രം 273 സംഘങ്ങൾ; സുഖപ്രസവത്തിന് ‘മറിയം പൂവ്’ എന്ന ഓമന പേര്: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്…

സംസ്ഥാനത്ത് വീടുകളിൽ പ്രസവം നടത്താൻ പ്രോത്സാഹിപ്പിക്കുന്ന സംഘങ്ങൾ സജീവമെന്ന് റിപ്പോർട്ടുകൾ. ഗർഭിണിയായത് തിരിച്ചറിഞ്ഞത് പോലും ആശുപത്രിയെയോ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരയോ അറിയിക്കാതെയാണ് ഇക്കൂട്ടർ വീടുകളിൽ പ്രസവം നടത്തിപ്പിക്കുന്നത്. മലപ്പുറം ജില്ലയിലാണ് ഇത്തരം രഹസ്യക്കൂട്ടായ്മകൾ സജീവമായിരിക്കുന്നത്. 2021 ഏപ്രിൽ മുതൽ ഈ മാർച്ചുവരെ 273 പ്രസവങ്ങൾ ഇവിടെ വീടുകളിൽ നടന്നുവെന്നാണ് വിവരം.

ചില വീടുകൾ കേന്ദരീകരിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. താനൂരിൽ ഈ രീതിയിൽ പ്രസവം നടത്തിയിരുന്ന വീട് മാസങ്ങൾക്ക് മുൻപ് ആരോഗ്യവകുപ്പും പോലീസും ചേർന്ന് പൂട്ടിച്ചിരുന്നു. സംസ്ഥാനത്തുടനീളമുള്ള സ്ത്രീകളാണ് ഇവിടേക്ക് പ്രസവിക്കാനായി എത്തിയിരുന്നത്.ബന്ധുക്കളാണെന്നും വിരുന്നിന് വന്നതാണെന്നുമാണ് മറ്റുള്ളവരോട് പറയാറുള്ളത്.


സുഖപ്രസവം നടക്കുമെന്ന വിശ്വാസത്തിൽ ‘മറിയംപൂവ്’ എന്ന പൂവും ചിലർ ഉപയോഗിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽനിന്നാണ് ഇത് കൊണ്ടുവരുന്നത്. ഗർഭിണിയുടെ കിടക്കയിലോ തലയിണക്കടിയിലോ ആണ് ഇത് വെയ്‌ക്കാറുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 2018-ൽ 740 വീട്ടുപ്രസവങ്ങൾ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. പുതിയ കണക്ക് പുറത്തുവിട്ടിട്ടില്ല. മലപ്പുറം 208 വയനാട് 135 ഇടുക്കി 51 പാലക്കാട് 49 എറണാകുളം 25 കാസർകോട് 22 എന്നിങ്ങനെയാണ് കണക്കുകൾ.

കുറച്ചുനാളുകളായി സംസ്ഥാനത്ത് വീടുകളിൽ പ്രസവം സജീവമാകുന്നതിന്റെ പിന്നാമ്പുറം തേടിപ്പോവുകയാണ് പോലീസ്. രണ്ടാഴ്ച മുൻപ് വീട്ടിൽ പ്രസവം നടത്തിയ അമ്മയും കുഞ്ഞും മരിച്ചിരുന്നു. പ്രസവവേദനയുണ്ടായെങ്കിലും ഭർത്താവും മൂത്തമകനും ചേർന്ന് പ്രസവമെടുക്കുകയായിരുന്നു.

തിരൂരിനടുത്ത് ചെറിയമുണ്ടത്ത് 12ാമത്തെ പ്രസവവും വീട്ടിൽ നടത്തിയതിനെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ചസംഭവം ഉണ്ടായിരുന്നു. പ്രസവമെടുത്ത സ്ത്രീയെ ചോദ്യംചെയ്തപ്പോൾ താൻ ഇതിനുമുമ്പ് പ്രസവമെടുത്തിട്ടില്ലെന്നായിരുന്നു മറുപടി. വീടുകളിൽ പ്രസവം നടത്തുന്നത് സുരക്ഷിതമല്ലെന്ന് പറയുമ്പോഴും പലരും അത് മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.