സംസ്ഥാനത്ത് വീടുകളിൽ പ്രസവം നടത്താൻ സംഘങ്ങൾ സജീവം; മലപ്പുറത്ത് മാത്രം 273 സംഘങ്ങൾ; സുഖപ്രസവത്തിന് ‘മറിയം പൂവ്’ എന്ന ഓമന പേര്: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്…
സംസ്ഥാനത്ത് വീടുകളിൽ പ്രസവം നടത്താൻ പ്രോത്സാഹിപ്പിക്കുന്ന സംഘങ്ങൾ സജീവമെന്ന് റിപ്പോർട്ടുകൾ. ഗർഭിണിയായത് തിരിച്ചറിഞ്ഞത് പോലും ആശുപത്രിയെയോ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരയോ അറിയിക്കാതെയാണ് ഇക്കൂട്ടർ വീടുകളിൽ പ്രസവം നടത്തിപ്പിക്കുന്നത്. മലപ്പുറം ജില്ലയിലാണ് ഇത്തരം രഹസ്യക്കൂട്ടായ്മകൾ സജീവമായിരിക്കുന്നത്. 2021 ഏപ്രിൽ മുതൽ ഈ മാർച്ചുവരെ 273 പ്രസവങ്ങൾ ഇവിടെ വീടുകളിൽ നടന്നുവെന്നാണ് വിവരം. ചില വീടുകൾ കേന്ദരീകരിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. താനൂരിൽ ഈ രീതിയിൽ പ്രസവം നടത്തിയിരുന്ന വീട് മാസങ്ങൾക്ക് മുൻപ് ആരോഗ്യവകുപ്പും പോലീസും ചേർന്ന് പൂട്ടിച്ചിരുന്നു. സംസ്ഥാനത്തുടനീളമുള്ള സ്ത്രീകളാണ് ഇവിടേക്ക് പ്രസവിക്കാനായി എത്തിയിരുന്നത്.ബന്ധുക്കളാണെന്നും […]