play-sharp-fill
ചാലക്കയം ഉള്‍ വനത്തില്‍ ആദിവാസി യുവതിക്ക് സുഖപ്രസവം

ചാലക്കയം ഉള്‍ വനത്തില്‍ ആദിവാസി യുവതിക്ക് സുഖപ്രസവം

സ്വന്തം ലേഖകൻ
വടശ്ശേരിക്കര: ചാലക്കയം ഉള്‍ വനത്തില്‍ ആദിവാസി യുവതിക്ക് സുഖപ്രസവം.

ചാലക്കയം വനാന്തര്‍ഭാഗത്ത് താമസ്സിക്കുന്ന മലമ്പണ്ടാരം വിഭാഗത്തില്‍പ്പെട്ട ആദിവാസി കുടുംബത്തിലെ രാജന്‍-ബിന്ദു ദമ്പതികള്‍ക്കാണ് പെണ്‍കുഞ്ഞ് പിറന്നത്.

ബിന്ദു ഗര്‍ഭിണിയായതിന് ശേഷമുള്ള പരിശോധനകള്‍ റാന്നി-പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രം അധികൃതരുടെ നേതൃത്വത്തിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച ചാലക്കയത്തു വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

ഡോ. ആര്യാ എസ്. നായരുടെ (മെഡിക്കല്‍ ഓഫിസര്‍) നേതൃത്വത്തിലുള്ള റാന്നി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ പ്രഥമ ശിശ്രൂഷ നല്‍കി. സംഘത്തില്‍ ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അന്നമ്മ ഏബ്രഹാം, ജെ.പി.എച്ച്‌.എന്‍ മഞ്ജു എന്നിവരുമുണ്ടായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി സംഘം അറിയിച്ചു.