ദീപയെ ഞാന്‍ കംപ്ലീറ്റ് ഒഴിവാക്കി, ഇനി സൈറ മാത്രമെന്നു കുക്കു, മുസ്‌ലിം പെണ്‍കുട്ടിയായി മാറിയെന്നു ദീപ
സ്വന്തം ലേഖകൻ
മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയ താരമാണ് കുക്കു. നിരവധി സിനിമകളിലും വേഷമിട്ടിട്ടുള്ള സുഹൈദ് കുക്കു ഭാര്യ ദീപ പോളിനൊപ്പം ദുബായിലെ ഗ്രാന്‍ഡ് മോസ്ക്ക് പള്ളിയില്‍ സന്ദര്‍ശനം നടത്തിയ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍.
ഇവിടെ പര്‍ദ്ദ അണിഞ്ഞും, തലയില്‍ തട്ട് ഇട്ടും ഉള്ളില്‍ കയറണം. പര്‍ദ്ദയില്‍ അതി സുന്ദരി ആയി എത്തുന്ന ദീപയോട് ഇത് സ്ഥിരം ആക്കണം എന്ന് തോന്നുന്നുണ്ടോ എന്ന് സുഹൃത്ത് ചോദിക്കുമ്ബോള്‍ ഇല്ലില്ല, പക്ഷെ എനിക്ക് ഇഷ്ടമായി. ഇപ്പോള്‍ ഞാന്‍ ഒരു കംപ്ലീറ്റ് മുസ്‌ലിം ഗേള്‍ ആയി അല്ലെ എന്നും ദീപ മറുപടി നല്‍കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു പിന്നാലെ കുക്കു പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുന്നു. ‘ഒരു സന്തോഷവാര്‍ത്ത എനിക്ക് പറയാനുണ്ട് ഗൈയ്സ്. ദീപയെ ഞാന്‍ കംപ്ലീറ്റ് ഒഴിവാക്കി. കാലിക്കറ്റില്‍ നിന്നും സൈറയെ ഞാന്‍ കെട്ടി, കുക്കു തമാശയായി പറയുന്നു. ഇനി ദീപ ഇല്ല, സൈറ മാത്രം’ കുക്കു പറയുന്നു.
ഒരു ദൈവികമായ ഫീല്‍ ആയിരുന്നു ഗ്രാന്‍ഡ് മോസ്കില്‍ കയറിയപ്പോള്‍ എന്നും കണ്ണിനും മനസ്സിനും കുളിര്‍മ നല്‍കുന്ന കാഴ്ച് ആയിരുന്നു എന്നും ഇരുവരും വീഡിയോയില്‍ പങ്കുവച്ചു