play-sharp-fill
കയ്യിലുണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി ആർഭാട ജീവിതം: ഒടുവിൽ രണ്ടാം ഭാര്യയെ കൊലപ്പെടുത്തി ലോഡ്ജ് മുറിയിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കി: കുമളിൽ മൂന്നു പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൻ വഴിത്തിരിവ്

കയ്യിലുണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി ആർഭാട ജീവിതം: ഒടുവിൽ രണ്ടാം ഭാര്യയെ കൊലപ്പെടുത്തി ലോഡ്ജ് മുറിയിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കി: കുമളിൽ മൂന്നു പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൻ വഴിത്തിരിവ്

സ്വന്തം ലേഖകൻ

കുമളി: കയ്യിലുണ്ടായിരുന്നതെല്ലാം വിറ്റു പെറുക്കി ആർഭാട ജീവിതം നയിച്ച കുടുംബം ഒടുവിൽ അഭയം കണ്ടെത്തിയത് ആത്മഹത്യയിൽ. ഇടുക്കി തേക്കടിയിലെ ഹോംസ്റ്റേയിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നിർണ്ണായകമായ വഴിത്തിരിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ജീവയെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജീവയെ ശ്വാസം മുട്ടിച്ചും കഴുത്തു ഞെരിച്ചും കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ 31നാണ് തിരുവനന്തപുരം ആഴൂർ പെരുങ്കുഴി കരിക്കാട്ടുവിള പ്രമോദ് (40), മാതാവ് ശോഭന (60), പ്രമോദിന്റെ രണ്ടാം ഭാര്യയും ചെന്നെ കാഞ്ചിപുരം സ്പതഗിരി നഗറിൽ ജീവ അശോകാ (39) എന്നിവരെ ഹോംസ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവ കട്ടിലിലും പ്രമോദും ശോഭനയും തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രണ്ടു മുറികളിലായാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്.


പ്രമോദിന്റെയും ശോഭനയുടെയും മരണം തൂങ്ങി മരണം തന്നെയാണെന്നാണ് പോസ്റ്റുമോർട്ടത്തിൽ വ്യക്തമാകുന്നത്. ജീവയെ കൊന്നശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. കോടീശ്വരിയായ ജീവക്ക് തമിഴ്‌നാട്ടിൽ ധാരാളം ഭൂസ്വത്തുണ്ട്. ഇത് കൈക്കലാക്കാൻ പ്രമോദും അമ്മയും ചേർന്ന് ശ്രമിച്ചിരുന്നു. എന്നാൽ ആദ്യ വിവാഹം ഒഴിഞ്ഞതിനെ തുടർന്ന് രണ്ടാമത് വീട്ടുകാരുടെ സമ്മതമില്ലാതെ ജീവ പ്രമോദിനൊപ്പം ഇറങ്ങിപ്പോയതോടെ വീട്ടുകാരുമായി അകൽച്ചയിലായിരുന്നു. എന്നാലും പിതാവ് മകൾക്ക് ആറര ലക്ഷം രൂപ ബാങ്കിൽ ഇട്ടുകൊടുത്തിരുന്നു. കൂടാതെ ആദ്യ വിവാഹബന്ധം വേർപ്പെട്ടതോടെ മൂന്നര ലക്ഷം ലഭിച്ചിരുന്നു. 80 പവന്റെ സ്വർണാഭരണങ്ങളും ജീവയുടെ കൈയ്യിലുണ്ടായിരുന്നുവെന്ന് ജീവയുടെ ബന്ധുക്കൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രമോദും ശോഭനയും ചേർന്ന് ജീവയെക്കൊണ്ട് തമിഴ്‌നാട്ടിലുള്ള ഭൂമി വിൽക്കാൻ പ്രേരിപ്പിച്ചിരുന്നു. തുടർന്ന് ബ്രോക്കർമാരെയും കൂട്ടി ഇവർ കമ്പം പുതുപ്പെട്ടിയിലുള്ള സ്ഥലത്ത് എത്തിയിരുന്നു. ഈ സ്ഥലം വിൽക്കുന്നതിനും മറ്റുമായി മൂന്നു മാസം മുമ്പാണ് ഇവർ തേക്കടിയിലെ ഹോംസ്റ്റേയിൽ എത്തിയത്. ഇതിനോടകം ജീവയുടെ ബാങ്കിലുള്ള ലക്ഷങ്ങളും സ്വർണവും വിറ്റ് ആർഭാട ജീവിതം നയിക്കുകയായിരുന്നുവെന്ന് അറിയുന്നു. ജീവയുടെ ശരീരത്തിലുണ്ടായിരുന്നത് മുക്കുപണ്ടമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.