ദുരൂഹ സാഹചര്യത്തിൽ ചത്ത നായയുടെ തലയിലെ മുറിവിൽ ഇരുമ്പിന്റെ അംശം..! മുറിവിന് ആഴം കൂടുതൽ; നായയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസിനു കൈമാറി; വിശദപരിശോധനയ്ക്കായി സാമ്പിളുകൾ തിരുവനന്തപുരത്തിന്

ദുരൂഹ സാഹചര്യത്തിൽ ചത്ത നായയുടെ തലയിലെ മുറിവിൽ ഇരുമ്പിന്റെ അംശം..! മുറിവിന് ആഴം കൂടുതൽ; നായയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസിനു കൈമാറി; വിശദപരിശോധനയ്ക്കായി സാമ്പിളുകൾ തിരുവനന്തപുരത്തിന്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ദുരൂഹ സാഹചര്യത്തിൽ മുള്ളങ്കുഴിയിൽ ചത്ത നായയുടെ മരണത്തിലെ ദുരൂഹത തുടരുന്നില്ല. നായയുടെ മൃതദേഹത്തിൽ, തലയുടെ ഭാഗത്ത് കണ്ട മുറിവിനുള്ളിൽ നിന്നും ഇരുമ്പിന്റെ അംശം ലഭിച്ചതോടെയാണ് മരണത്തിലെ ദുരൂഹത ഇരട്ടിയായി വർദ്ധിച്ചിരിക്കുന്നത്. ഇതോടെ നായയെ കൊലപ്പെടുത്തിയതാണ് എന്ന പ്രാഥമിക സൂചനയാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ, നായയുടെ തലയിലെ മുറിവിൽ നിന്നും ലഭിച്ച ഇരുമ്പ് വെടിയുണ്ട തന്നെയാണോ എന്നുറപ്പിക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഈ ഇരുമ്പ് സാമ്പിൾ പരിശോധനയ്ക്കായി, തിരുവനന്തപുരത്തെ ലാബിലേയ്ക്കു അയച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം നഗരത്തിൽ മുള്ളൻകുഴിയിൽ പ്രദേശവാസിയുടെ നായ്ക്കളിൽ ഒന്നിനെ തലയിൽ ആഴത്തിലേറ്റ മുറിവുമായി ചത്ത നിലയിൽ കണ്ടെത്തിയത്. നായയുടെ തലയിലെ മുറിവ് ഈച്ച കുത്തിയതിനെ തുടർന്നുള്ളതാണ് എന്നായിരുന്നു ഈസ്റ്റ് എസ് ഐ യുടെ നിഗമനം. എന്നാൽ, നായയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പരിശോധന ആവശ്യമാണെന്നും പരാതിക്കാരൻ നിലപാട് എടുത്തിട്ടു പോലും നായയുടെ മരണത്തിൽ കേസെടുക്കാനോ, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു അയക്കാനോ പൊലീസ് തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവിൽ മുൻ കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ ഓഫിസിൽ നിന്നടക്കം ഇടപെടൽ ഉണ്ടായതിനു പിന്നാലെയാണ് മൃഗസ്‌നേഹികളുടെ പരാതിയിൽ ഈസ്റ്റ് പൊലീസ് കേസെടുത്തത്. തുടർന്നു, ഈസ്റ്റ് പൊലീസ് സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവല്ലയിലെ വെറ്റിനറി ആശുപത്രിയിൽ നായയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തു. തിരുവല്ലയിലെ പക്ഷിരോഗ പരിശോധനാ കേന്ദ്രത്തിലെ ലാബിലാണ് നായയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തത്.

നായയുടെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലാണ് ഇവിടെ എത്തിച്ചത്. ചെവിയിലും, തലയിലെ മുറിവിലും പുഴുവരിച്ചു തുടങ്ങിയിരുന്നു. തലയ്ക്കുള്ളിൽ നിന്നും ലഭിച്ച ഇരുമ്പ് സാമ്പിളുകൾ പരിശോധനകൾക്കായി തിരുവനന്തപുരത്തെ ലാബിലേയ്ക്കു അയച്ചിട്ടുണ്ട്. മരണകാരണം കണ്ടെത്തുന്നതിനായി നായയുടെ ആന്തരിക അവയവങ്ങളും പരിശോധനാ വിധേയമാക്കും.