play-sharp-fill
ബൈക്കിൽ അജ്ഞാത വാഹനം ഇടിച്ചു: റോഡിൽ തലയിടിച്ച് തെറിച്ചുവീണ പേരൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് മരിച്ചു

ബൈക്കിൽ അജ്ഞാത വാഹനം ഇടിച്ചു: റോഡിൽ തലയിടിച്ച് തെറിച്ചുവീണ പേരൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് മരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: എം.സി റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാത വാഹനമിടിച്ച് പേരൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് മരിച്ചു. തെള്ളകം പുല്ലംപാറയിൽ പി.എസ് അനിയൻ( 62 ) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെ എം.സി റോഡിൽ കുമാരനെല്ലൂരിലെ പെട്രോൾ പമ്പിനു സമീപമാണ് അപകടമുണ്ടായത്.

കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ഇദ്ദേഹത്തിൻ്റെ ബൈക്കിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഇത് നിർത്താതെ പോയതായി ദൃക്സാക്ഷികൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിൽ നിന്നും തെറിച്ചു റോഡിൽ തലയിടിച്ചാണ് ഇദേഹം വീണത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11.30 ഓടെ മരണം സംഭവിച്ചത്. ഗീതയാണ് ഭാര്യ
(കൃഷ്ണൻ നായർ വാച്ച് ഹൗസ് ).മക്കൾ അതുൽ, അജയ്. സംസ്കാരം ഞായറാഴ്ച വൈകിട്ട് എട്ടു മണിക്ക് വീട്ടുവളപ്പിൽ നടക്കും.

സിപിഎം ഏറ്റുമാനൂർ ഏരിയാ കമ്മിറ്റി അംഗവും,സിഐടിയു ഏരിയാ സെക്രട്ടറിയുമാണ്. പേരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റും, ഡയറക്ടറുമായിരുന്നു.