play-sharp-fill
ടെറസിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം  ; പെയിന്റിങ് ജോലിക്കിടെയാണ് അപകടം ; രണ്ടാഴ്ച മുമ്പാണ് വിദേശത്തുനിന്ന് എത്തിയത്

ടെറസിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം ; പെയിന്റിങ് ജോലിക്കിടെയാണ് അപകടം ; രണ്ടാഴ്ച മുമ്പാണ് വിദേശത്തുനിന്ന് എത്തിയത്

പട്ടാമ്പി : പാലക്കാട് വീടിന്റെ ടെറസിൽ നിന്നും വീണ് ഗൃഹനാഥന് ദാരുണാന്ത്യം. വിളയൂർ കണ്ടേങ്കാവ് ചിറകൊടി അബ്ദുൽ മജീദാണ് (60) മരിച്ചത്. വീടിന്റെ രണ്ടാം നിലയിൽ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടെയാണ് അപകടം. കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.

അപകടം നടന്നെ ഉടനെ തന്നെ അബ്ദുൾ മജീദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് മജീദ് വിദേശത്ത് നിന്നും അവധിക്ക് നാട്ടിലെത്തിയത്.

Tags :