തമിഴ്നാട് സേലത്ത് സാന്താക്ലോസിന്റെ വേഷത്തിലെത്തി ആറുപവൻ മാല കവർന്നു; പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

തമിഴ്നാട് സേലത്ത് സാന്താക്ലോസിന്റെ വേഷത്തിലെത്തി ആറുപവൻ മാല കവർന്നു; പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

തമിഴ്നാട്: സേലത്ത് സാന്താക്ലോസിന്റെ വേഷത്തിലെത്തി മോഷണം. സേലം സ്വദേശി പൊൻറാണിയുടെ ആറുപരവന്റെ മാല സാൻ്റാക്ലോസ് കള്ളൻ കൈക്കലാക്കി.

രാത്രി എട്ടുമണിയോടെ ഇവർ താമസിക്കുന്ന തെരുവിൽ സാന്റ കള്ളൻ എത്തിയത് . കുട്ടികൾക്കെല്ലാം മിഠായി നൽകി പാട്ടും പാടി രസിപ്പിക്കുകയായിരുന്നു. ഇത് കണ്ട് പൊൻറാണിയും സാന്തയെ കാണാനെത്തുകയും മിഠായി വാങ്ങുകയും ചെയ്തു. ഈ സമയം സാന്താ വേഷത്തിലെ കള്ളൻ മാലപൊട്ടിച്ചുകൊണ്ട് ഓടി.

ഇവരുടെ നിലവിളികേട്ട് പ്രദേശവാസികൾ ഓടിക്കൂടിയെങ്കിലും കള്ളനെ പിടികൂടാനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group