കൂട്ടുകാരനോടൊപ്പം കളിക്കുന്നതിനിടെ തോട്ടിലേക്ക് വീണു; വെള്ളക്കെട്ടിൽ വീണ് പതിനൊന്ന് വയസുകാരന് ദാരുണാന്ത്യം

കൂട്ടുകാരനോടൊപ്പം കളിക്കുന്നതിനിടെ തോട്ടിലേക്ക് വീണു; വെള്ളക്കെട്ടിൽ വീണ് പതിനൊന്ന് വയസുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: വെള്ളക്കെട്ടിൽ വീണ് പതിനൊന്ന് വയസുകാരൻ മരിച്ചു . ഞാണിക്കടവിലെ നാസറിന്റെ മകൻ അഫനാസ്(11) ആണ് മരിച്ചത്.

ഞാണിക്കടവിലെ റിസോർട്ടിന് സമീപത്തെ വെള്ളക്കെട്ടിനടുത്ത് കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടുകാരനോടൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ തോട്ടിലേക്ക് വീഴുകയായിരുന്നു.

ബഹളം കേട്ട് എത്തിയ ബന്ധുക്കളും നാട്ടുകാരും കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.