play-sharp-fill
കോട്ടയം കുറവിലങ്ങാട് ഭാര്യയെ അടിച്ചുകൊന്ന പ്രതി റിമാന്‍ഡിലിരിക്കെ മരിച്ചു

കോട്ടയം കുറവിലങ്ങാട് ഭാര്യയെ അടിച്ചുകൊന്ന പ്രതി റിമാന്‍ഡിലിരിക്കെ മരിച്ചു

സ്വന്തം ലേഖക
കുറവിലങ്ങാട്: കിടപ്പുമുറിയില്‍ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. ഉഴവൂര്‍ ചേറ്റുകുളം ഉറുമ്പില്‍ രാമന്‍കുട്ടി[86] ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ നാലിനായിരുന്നു ഭാര്യ ഭാരതിയെ കൊലപ്പെടുത്തിയ കേസില്‍ രാമന്‍കുട്ടിക്കെതിരെ കുറവിലങ്ങാട് പോലീസ് കേസെടുത്തത്. സംഭവത്തെത്തുടര്‍ന്ന് വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടിയ രാമന്‍കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്ത രാമന്‍കുട്ടിയെ പാലാ പോലീസ് റിമാന്‍ഡ് ചെയ്തിരുന്നു.

അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമന്‍കുട്ടിയെ ജയില്‍ അധികൃതര്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. സംസ്‌കാരം പിന്നീട്. മക്കള്‍: രാജു, സോമന്‍, നളിനി, സുശീല, ഗീത. മരുമക്കള്‍:സുധ, ലത, ശശി. രാജന്‍, രാജു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group