ടോവിനോ തോമസ്, ദര്‍ശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി  നടന്‍ വിനീത് കുമാർ സംവിധാനം ചെയ്യുന്ന  “ഡിയര്‍ ഫ്രണ്ട് ” ജൂൺ പത്തിന് സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ് തീയ്യേറ്ററിലെത്തിക്കുന്നു

ടോവിനോ തോമസ്, ദര്‍ശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി നടന്‍ വിനീത് കുമാർ സംവിധാനം ചെയ്യുന്ന “ഡിയര്‍ ഫ്രണ്ട് ” ജൂൺ പത്തിന് സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ് തീയ്യേറ്ററിലെത്തിക്കുന്നു

സ്വന്തം ലേഖിക

കൊച്ചി : ടോവിനോ തോമസ്, ദര്‍ശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി,’അയാള്‍ ഞാനല്ല’എന്ന ചിത്രത്തിനു ശേഷം നടന്‍ വിനീത് കുമാർ സംവിധാനം ചെയ്യുന്ന “ഡിയര്‍ ഫ്രണ്ട് ” ജൂൺ പത്തിന് സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ് തീയ്യേറ്ററിലെത്തിക്കുന്നു.
അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്,അർജ്ജുൻ രാധാകൃഷ്ണൻ,സഞ്ജന നടരാജൻഎന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം ഷൈജു ഖാലിദ് നിർവ്വഹിക്കുന്നു.ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് എന്നി ബാനറുകളിൽ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം
ജസ്റ്റിന്‍ വര്‍ഗീസ് നിർവ്വഹിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഡിറ്റിംഗ്- ദീപു ജോസഫ്, കല-ഗോകുല്‍ ദാസ്, മേക്കപ്പ്-റോണക്‌സ് സേവ്യര്‍,വസ്ത്രാലങ്കാരം- മഷര്‍ ഹംസ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനുപ് എസ് പിള്ള,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മന്‍ വള്ളിക്കുന്ന്,കളറിസ്റ്റ്- ലിജു പ്രഭാകര്‍,സൗണ്ട് ഡിസൈന്‍-വിക്കി,കിഷന്‍, ഓഡിയോഗ്രഫി-രാജകൃഷ്ണന്‍ എം ആര്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍-ജീസ് പൂപ്പാടി,ഓസ്റ്റിന്‍ ഡാന്‍, സ്റ്റില്‍സ്-അരുണ്‍ കിരണം, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍- ധനരാജ് കെ കെ, വിനോദ് ഉണ്ണിത്താന്‍,വിഎഫ്എക്സ്-മൈന്‍ഡ്‌സ്‌റ്റൈന്‍ സ്റ്റുഡിയോസ്,പബ്ലിസിറ്റി ഡിസൈന്‍-സ്‌പെല്‍ബൗണ്ട് സ്റ്റുഡിയോസ്, പി ആർ ഒ- എ എസ് ദിനേശ്.