വര്‍ക്കല ഹെലിപ്പാഡിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി; മൃതദേഹം അറുപത് വയസുള്ള പുരുഷൻ്റെതെന്ന് പൊലീസ്
സ്വന്തം ലേഖിക
വര്‍ക്കല: പാപനാശത്തെ ഹെലിപ്പാഡിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെടുത്തു.
അറുപത് വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നു രാവിലെ ചപ്പുചവറുകള്‍ കത്തുന്നത് കണ്ട് സംശയം തോന്നി നോക്കിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം റിസോര്‍ട്ട് ഉടമയുടേതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് പറയുന്നത്.
സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രതിസന്ധി മൂലം കടക്കെണിയിലായ പലരും ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാകാം ഈ ആത്മഹത്യയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിനോദസഞ്ചാരികള്‍ വരാതായതോടെ വലിയ പ്രതിസന്ധിയിലേക്കായിരുന്നു വര്‍ക്കലയടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകളും മറ്റും നീങ്ങിയിരുന്നത്. ആ പ്രതിസന്ധിയില്‍ നിന്ന് മറികടക്കാത്ത കാലത്തോളം ആത്മഹത്യകളും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മൃതദേഹം കണ്ടെത്തിയതിന് സമീപത്തുണ്ടായിരുന്ന സ്കൂട്ടറില്‍ നിന്ന് ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.