കോട്ടയം നഗരത്തിൻ്റെ കുടിവെള്ള സ്രോതസായ മീനച്ചിലാറിനെ മാലിന്യ മുക്തമാക്കാൻ നഗരസഭ; നടപടി കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വർദ്ധിച്ചുവെന്ന റിപ്പോർട്ടിനെ തുടർന്ന്

കോട്ടയം നഗരത്തിൻ്റെ കുടിവെള്ള സ്രോതസായ മീനച്ചിലാറിനെ മാലിന്യ മുക്തമാക്കാൻ നഗരസഭ; നടപടി കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വർദ്ധിച്ചുവെന്ന റിപ്പോർട്ടിനെ തുടർന്ന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മീനച്ചിലാറ്റിലെ വെള്ളം മാലിന്യമുക്തമാക്കുന്നതിനും കൈയേറ്റം ഒഴിപ്പിക്കുന്നതിനും അടിയന്തര നടപടിയുമായി നഗരസഭ

ഇതിനായി സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് കത്ത് നല്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനച്ചിലാറ്റിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വർധിച്ചെന്ന പഠനറിപ്പോർട്ട് വന്നതിനെതുടർന്നാണ് നടപടി.

ഇതുസംബന്ധിച്ച് തദ്ദേശ, ജലസേചന വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകും. പരിസ്ഥിതി ഗവേഷണകേന്ദ്രമായ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് മീനച്ചിലാറ്റിൽ ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഉയർന്ന അളവിലാണെന്ന് കണ്ടെത്തിയത്.

അമ്പതിലധികം കുടിവെള്ളപദ്ധതികളാണ് ആറ്റിലുള്ളത്. ഈ ആറ്റിലേക്കാണ് ഫ്ലാറ്റുകളിൽനിന്നടക്കം മാലിന്യക്കുഴൽ എത്തുന്നത്.

വാർത്ത പുറത്തുവന്നതോടെ ഉപേഭാക്താക്കൾ പരിഭ്രാന്തിയിലാണെന്ന് കൗൺസിലർമാർ പറഞ്ഞു. മീനച്ചിലാറ്റിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം വേണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. ഇതോടെയാണ് ഇറിഗേഷൻ വകുപ്പിനും വകുപ്പ് മന്ത്രിക്കും എം.എൽ.എക്കും പ്രമേയം നൽകാൻ കൗൺസിൽ യോഗം തീരുമാനമെടുത്തത്