കാണാതായ യുവതിയുടെ മൃതദേഹം വീട്ടിനടുത്തുള്ള ആറ്റില്‍ നിന്ന് കണ്ടെത്തി

കാണാതായ യുവതിയുടെ മൃതദേഹം വീട്ടിനടുത്തുള്ള ആറ്റില്‍ നിന്ന് കണ്ടെത്തി

സ്വന്തം ലേഖിക

മറയൂര്‍: കാന്തല്ലൂരിൽ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം വീട്ടിനടുത്തുള്ള ആറ്റില്‍ നിന്ന് കണ്ടെത്തി.

കാന്തല്ലൂര്‍ പുത്തൂര്‍ സ്വദേശി ആന്‍ഡ്‌റൂസിൻ്റെ ഭാര്യ ലില്ലി എന്ന 33 കാരിയുടെ മൃതദേഹമാണ് ആറ്റില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനസിക രോഗമുള്ള ഇവരെ വെള്ളിയാഴ്ച വൈകിട്ടോടെയാണ് കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ മറയൂര്‍ പോലീസില്‍ വിവരം അറിയിച്ചു. ശനിയാഴ്ച ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സംഘം അന്വേഷണം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം വീണ്ടും നടത്തിയ അന്വേഷണത്തിലാണ് ആറ്റിലെ അരിവിതല കുത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.