കോട്ടയത്ത് കോൺഗ്രസിന് കൂടുതൽ ചെറുപ്പം; ഡിസിസി പ്രസിഡൻ്റായി നാട്ടകം സുരേഷ് ചുമതലയേറ്റു; കേരളകോൺഗ്രസിന്റെ(എം) സഹായത്തോടെ എൽഡിഎഫ് പിടിച്ചെടുത്ത കോട്ടയം തിരികെപ്പിടിക്കുക ലക്ഷ്യം
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ഡിസിസി പ്രസിഡൻ്റായി നാട്ടകം സുരേഷ് ചുമതലയേറ്റു. രാവിലെ ഡി സി സി ഓഫീസിൽ നടന്ന സ്ഥാനാരോഹണ സമ്മേളനം രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്തു. കേരളകോൺഗ്രസിന്റെ(എം) സഹായത്തോടെ എൽഡിഎഫ് പിടിച്ചെടുത്ത കോട്ടയം തിരികെപ്പിടിക്കുകയാണ് സുരേഷിന്റെ നിയോഗം.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.സി.ജോസഫ് നിലവിലെ പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, ടോമി കല്ലാനി, ജോസി സെബാസ്റ്റ്യൻ, ബോബൻ തോപ്പിൽ,മോഹൻ കെ നായർ, ജി ഗോപകുമാർ തുടങ്ങിയവരും പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎസ്യുവിലൂടെയാണ് സുരേഷ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. ഇടതുപക്ഷത്തിന് സ്വാധീനമുണ്ടായിരുന്ന നാട്ടകം പഞ്ചായത്ത് പിടിച്ചെടുത്ത് 25 ാം വയസ്സില്‍ സുരേഷ് നാട്ടകത്ത് പഞ്ചായത്ത് പ്രസിഡന്റായി. പിന്നീട് രണ്ടു വട്ടംകൂടി പ്രസിഡന്റായി. നാട്ടകം നഗരസഭയില്‍ ചേര്‍ത്തപ്പോള്‍ നഗരസഭാംഗവുമായി.
യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തന മികവിന് രാഹുല്‍ ഗാന്ധിയുടെ അംഗീകാരം നേടി. കെപിസിസി സെക്രട്ടറിയായി നാലു പ്രസിഡന്റുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. കിളിരൂര്‍ വലിയ വീട്ടില്‍ കുടുംബാംഗമാണ്. നാട്ടകം സദാശിവത്തിലാണ് താമസം. കാര്‍ഷിക ബാങ്ക് ഉദ്യോഗസ്ഥ ഗംഗയാണ് സുരേഷിന്റെ ഭാര്യ. മകള്‍ ലക്ഷ്മി എംബിബിഎസ് വിദ്യാര്‍ഥിയാണ്. മകന്‍ ദേവ പോളിടെക്‌നിക് വിദ്യാര്‍ഥിയും.