കോട്ടയത്ത് നാട്ടകം സുരേഷ്?; ഡിസിസി അധ്യക്ഷസ്ഥാനത്തെ ചൊല്ലി പാലക്കാടും പടവെട്ട്; കള്ളനെ നമ്പിയാലും രമേശ് ചെന്നിത്തലയെ നമ്പരുതെന്നും സോഷ്യൽ മീഡിയയിൽ ആഹ്വാനം; സൈബറിടത്തിലും പരസ്യപോര് നടത്തി കോൺഗ്രസ്

കോട്ടയത്ത് നാട്ടകം സുരേഷ്?; ഡിസിസി അധ്യക്ഷസ്ഥാനത്തെ ചൊല്ലി പാലക്കാടും പടവെട്ട്; കള്ളനെ നമ്പിയാലും രമേശ് ചെന്നിത്തലയെ നമ്പരുതെന്നും സോഷ്യൽ മീഡിയയിൽ ആഹ്വാനം; സൈബറിടത്തിലും പരസ്യപോര് നടത്തി കോൺഗ്രസ്

സ്വന്തം ലേഖകൻ

കോട്ടയം : കോണ്‍ഗ്രസില്‍ ഡിസിസി അധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള പ്രതിസന്ധി രൂക്ഷമാകുന്നു. മൂന്ന് മാസമായി പാലക്കാട് ഡിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ ഡിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് വികെ ശ്രീകണ്ഠന്‍ രാജിവെച്ചതോടെയാണ് ഡിസിസി അധ്യക്ഷ പദവി ഒഴിഞ്ഞത്.

പാലക്കാട്‌ എവി ഗോപിനാഥിനെ ഡിസിസി അധ്യക്ഷനായി പരിഗണിക്കുന്നതിനെതിരെയാണ് ഇപ്പോള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. ഗോപിനാഥിന് പകരം മുന്‍ എംഎല്‍എ വിടി ബല്‍റാമിനെയോ എ തങ്കപ്പനെയോ സി ചന്ദ്രനെയോ ഡിസിസി അധ്യക്ഷനാക്കണം എന്നാണ് ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ, മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കുടുംബത്തേയും ആക്ഷേപിച്ചുകൊണ്ട് പോസ്റ്റുകള്‍ സൈബറിടത്തിൽ വ്യാപകമാകുകയാണ്. ഔദ്യോഗിക കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ ഫേസ്ബുക്ക് പേജിലാണ് ആക്രമണം. കള്ളനെ നമ്പിയാലും രമേശ് ചെന്നിത്തലയെ നമ്പരുതെന്നും ചെന്നിത്തലയും മകനും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മാപ്പു പറഞ്ഞ് രാജിവെച്ച് പുറത്ത് പോകണമെന്നും സൈബര്‍ ഇടങ്ങളില്‍ ആഹ്വാനം ചെയ്യുന്നു.

നിലവില്‍ തിരുവനന്തപുരം: ജി.എസ്.ബാബു, ആലപ്പുഴ: ബാബുപ്രസാദ്, കോട്ടയം: സുരേഷ്, ഇടുക്കി: സിപി മാത്യു, വയനാട്: കെ.കെ എബ്രഹാം, കാസര്‍കോട്: ഖാദര്‍ മങ്ങാട്, തൃശൂര്‍: ജോസ്, പത്തനംതിട്ട: സതീഷ്, മലപ്പുറം: വി.എസ്. ജോയ്, കോഴിക്കോട്: പ്രവീണ്‍ കുമാര്‍, എറണാകുളം: ഷിയാസ്, കണ്ണൂര്‍: മാര്‍ട്ടിന്‍ ജോര്‍ജ്, പാലക്കാട്: തങ്കപ്പന്‍, കൊല്ലം: തീരുമാനമായില്ല. എന്നിങ്ങനെയാണ് ഡിസിസി അധ്യക്ഷന്മാരുടെ സാധ്യത പട്ടിക.