play-sharp-fill
അഫ്ഗാന്‍- പാക് ഏകദിന പരമ്പരയുടെ വേദി വീണ്ടും മാറ്റി; മത്സരം നടക്കുക പാകിസ്ഥാനിൽ; വേദി മാറ്റത്തിന് കാരണം അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്ത ശേഷം ശ്രീലങ്കയിലേക്ക് വിമാനസര്‍വീസ് ആരംഭിക്കാത്തത്

അഫ്ഗാന്‍- പാക് ഏകദിന പരമ്പരയുടെ വേദി വീണ്ടും മാറ്റി; മത്സരം നടക്കുക പാകിസ്ഥാനിൽ; വേദി മാറ്റത്തിന് കാരണം അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്ത ശേഷം ശ്രീലങ്കയിലേക്ക് വിമാനസര്‍വീസ് ആരംഭിക്കാത്തത്

 

സ്വന്തം ലേഖകൻ

ദുബായ്: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ഏകദിന പരമ്പരയുടെ വേദി വീണ്ടും മാറ്റി. ശ്രീലങ്കയില്‍ നടത്താനിരുന്ന മത്സരം പാകിസ്ഥാനിലേക്കാണ് മാറ്റിയത്. അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്ത ശേഷം ശ്രീലങ്കയിലേക്ക് വിമാനസര്‍വീസ് ആരംഭിച്ചിട്ടില്ല. ഇതിനുപുറമേ ശ്രീലങ്കയിൽ കൊവിഡ് കേസുകള്‍ കൂടിയതിനാൽ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതും വേദി മാറ്റത്തിന് കാരണമായി. സെപ്റ്റംബര്‍ മൂന്നിനാണ് പരമ്പര ആരംഭിക്കുക.

മത്സരം യുഎഇയില്‍ നടത്താനായിരുന്നു ഏറ്റവുമാദ്യം തീരുമാനിച്ചത്. എന്നാല്‍ ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ തീരുമാനിച്ചതോടെ പരമ്പര ശ്രീലങ്കയിലേക്ക് മാറ്റി. എന്നാല്‍ പാകിസ്ഥാനില്‍ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാബൂളില്‍ നിന്ന് ശ്രീലങ്കയില്‍ എത്തിപ്പെടാനുള്ള പ്രയാസമാണ് പരമ്പര പാകിസ്ഥാനിലേക്ക് മാറ്റാന്‍ പ്രേരണയായത്. ഈ ആഴ്ച്ചയുടെ അവസാനം അഫ്ഗാനിസ്താന്‍ ടീം പാകിസ്ഥാനിലെത്തും. എന്നാല്‍ മത്സരവേദിയുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.