ഡാൻസ് ബാറിലെ നർത്തകിയുടെ പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേര് ബിനോയ്: കൊടിയേരിയുടെ പേരക്കുട്ടിയാകാൻ മകനെ അനുവദിക്കണം: ചിലവിന് അഞ്ചു കോടി ആവശ്യപ്പെട്ട് യുവതി ബിനോയ്‌ക്കെഴുതിയ കത്ത് പുറത്ത്

ഡാൻസ് ബാറിലെ നർത്തകിയുടെ പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേര് ബിനോയ്: കൊടിയേരിയുടെ പേരക്കുട്ടിയാകാൻ മകനെ അനുവദിക്കണം: ചിലവിന് അഞ്ചു കോടി ആവശ്യപ്പെട്ട് യുവതി ബിനോയ്‌ക്കെഴുതിയ കത്ത് പുറത്ത്

Spread the love
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഡാൻസ് ബാറിലെ നർ്ത്തകിയുടെ പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേര് ബിനോയ്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പേരക്കുട്ടിയായി എന്റെ മകനെ വളരാൻ അനുവദിക്കണം. എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ബിനോയ് കൊടിയേരിക്ക് ഡാൻസ് ബാറിലെ നർത്തകിയായ യുവതി കത്തയച്ചത്. നേരത്തെ അയച്ച കത്ത് ചൊവ്വാഴ്ചയാണ് പുറത്ത് വന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഐജിയ്ക്ക് നേരത്തെ തന്നെ ബിനോയ് കൊടിയേരി പരാതിയും നൽകിയിരുന്നു. എന്നാൽ, യുവതി ഇപ്പോൾ മുംബൈയ് പൊലീസിൽ പരാതി നൽകുകയും, കത്ത് പുറത്ത് വരികയും ചെയ്തതോടെ ബിനോട് കൊടിയേരിയും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും കൂടുതൽ പ്രതിരോധത്തിലായി.
2009 ഒക്ടോബർ 18നാണ് ബിനോയ് കോടിയേരി വിവാഹം കഴിച്ചത്. 2010 ജൂലൈ 22 നാണ് കുഞ്ഞ് ജനിക്കുന്നത്. 2015 ജനുവരി 27 ന് പാസ്‌പോർട് ലഭിക്കാൻ അപേക്ഷ നൽകിയപ്പോൾ അധികൃതർക്ക് മുമ്പാകെ  ഹിന്ദു വിവാഹ നിയമപ്രകാരം താങ്കൾ എന്നെ വിവാഹം കഴിച്ചതായും 2009 ഓക്ടോബർ മുതൽ ഒരുമിച്ച് കഴിയുന്നതായും നമ്മൾ ഒന്നിച്ചാണ് ഒപ്പിട്ട് നൽകിയത്.അത് പ്രകാരം  പാസ്‌പോർടിൽ എൻറെ പേരിനൊപ്പം താങ്കളുടെ പേരു ചേർക്കുകയും ചെയ്തു. നമ്മുടെ മകൻറെ ജനന സർട്ടിഫിക്കറ്റിലും അച്ഛൻറെ സ്ഥാനത്ത് താങ്കളുടെ പേരാണ് നൽകിയിട്ടുള്ളത്.
2009 ൽ വിവാഹിതരായ ശേഷം മുംബൈയിൽ വാടകക്ക് എടുത്ത ഫ്‌ലാറ്റിൽ നമ്മൾ ഒരുമിച്ചാണ് താമസിച്ച് വന്നത്. ഒരു വർഷത്തിന് ശേഷം ജുലൈയിൽ കുഞ്ഞു ജനിക്കുകയും ചെയ്തു. 2015 മധ്യത്തിൽ മാത്രമാണ് താങ്കളുടെ വിവാഹം നേരത്തെ കഴിഞ്ഞതാണെന്ന് ഞാൻ തിരിച്ചറിയുന്നത്. താങ്കൾ എന്നെ വഞ്ചിക്കുകയായിരുന്നു എന്നും മുമ്പ് വിവാഹം കഴിഞ്ഞ വിവരം മറച്ച് വച്ച്  ചതിക്കുകയായിരുന്നു എന്നും എനിക്ക് വിശ്വസിക്കാനായില്ല. ഈ വിവരം താങ്കളോട് ചോദിച്ചപ്പോൾ താങ്കെളെന്നോട് വഴക്കിടുകയും ഇറങ്ങിപ്പോകുകയുമാണ് ഉണ്ടായത്. അതിന്  ശേഷം താങ്കൾ മടങ്ങി വന്നില്ല. ജീവിക്കാൻ വേറെ വഴിയില്ലാതെ താങ്കൾ വാടകക്ക് എടുത്ത് തന്ന ഫ്‌ലാറ്റിൽ ഞാനൊറ്റക്കായിരുന്നു. താങ്കളെ പലതവണ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും താങ്കൾ മറുപടി നൽകിയില്ല.
ചെലവിനുള്ള തുക പോലും കൃത്യമായി എത്തിക്കാനും താങ്കൾ തയ്യാറായില്ല. വല്ലപ്പോഴും തന്നിരുന്ന തുക മുംബൈയിലെ റസിഡൻഷ്യൽ ഏര്യയിൽ ഉള്ള ഫ്‌ലാറ്റിൻറെ വാടകക്കോ കുട്ടിയുടെ വിദ്യാഭ്യാസ ചെലവിനോ പോലും തികയുമായിരുന്നില്ല. കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളായ താങ്കളുടെ അച്ഛൻറെ പേരക്കുട്ടിയായി വളരാനുള്ള എൻറെ കുട്ടിയുടെ അവകാശം നിഷേധിക്കരുത്. ഞങ്ങളുടെ ചെലവിന് വേണ്ട തുക നൽകാൻ താങ്കൾ ബാധ്യസ്ഥനാണ്. ചെലവിനുള്ള തുക തരണമെന്ന് ഇനി ആവശ്യപ്പെട്ടാൽ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകുമെന്നും ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും താങ്കൾ ഭീഷണിപ്പെടുത്തിയത് എന്നെ ഞെട്ടിച്ചു. ഒരു അച്ഛനും ഇങ്ങനെ സംസാരിക്കാൻ കഴിയില്ല.
കുഞ്ഞിൻറെയും എൻറെയും ചെലവിലേക്കായി അഞ്ച് കോടി രൂപ ആവശ്യപ്പെടുകയാണ്. ഞങ്ങളുടെ അവകാശങ്ങൾ നിഷേധിക്കാൻ താങ്കൾക്ക് കഴിയില്ല. ഈ കത്ത് ലഭിച്ച് അഞ്ച് ദിവസത്തിനകം അഞ്ച് കോടി രൂപ നൽകാനുള്ള നടപടി താങ്കൾ സ്വീകരിക്കണം. വേറെ ഒരു നിവർത്തിയും ഇല്ലാത്തത് കൊണ്ടാണ് താങ്കൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ നിർബന്ധിതയായത്.
എന്ന് സ്‌നേഹപൂർവം താങ്കളുടെ ഭാര്യ എന്ന സംബോധനയോടെയാണ് യുവതി ബിനോയ് കോടിയേരിക്ക് അയച്ച കത്ത്  അവസാനിപ്പിക്കുന്നത്.