കർഷക സമരം വിടാതെ ഡൽഹിയിലെ കർഷകർ: കാർഷിക നിയമ ഓഡിനൻസിന്റെ ഒന്നാം വാർഷികത്തിൽ കടുത്ത സമരപരിപാടികളുമായി പ്രതിഷേധക്കാർ; രംഗം കൊഴുപ്പിക്കാൻ വീണ്ടും ശ്രമം; അടുത്ത ആഴ്ച മുതൽ കൂടുതൽ സമര പരിപാടികൾ

കർഷക സമരം വിടാതെ ഡൽഹിയിലെ കർഷകർ: കാർഷിക നിയമ ഓഡിനൻസിന്റെ ഒന്നാം വാർഷികത്തിൽ കടുത്ത സമരപരിപാടികളുമായി പ്രതിഷേധക്കാർ; രംഗം കൊഴുപ്പിക്കാൻ വീണ്ടും ശ്രമം; അടുത്ത ആഴ്ച മുതൽ കൂടുതൽ സമര പരിപാടികൾ

Spread the love

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: കൊവിഡിനെ തുടർന്നു തണുത്തെന്നു കരുതിയ കർഷക സമരം വീണ്ടും സജീവമാക്കാനൊരുങ്ങി കർഷകർ. ലോക്ക് ഡൗണിന്റെ രണ്ടാം ഘട്ടത്തിൽ സമരം സജീവമാക്കി പ്രതിഷേധ രംഗം കൊഴുപ്പിക്കുന്നതിനാണ് സമരക്കാർ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി സമരം കൂടുതൽ ശക്തമാക്കുന്നതിനായി അടുത്ത ആഴ്ച വീണ്ടും യോഗം ചേരാനും സമരക്കാരുടെ സംഘടനകൾ തീരുമാനിച്ചു. കാർഷിക നിയമം പ്രഖ്യാപിച്ചതിന്റെ ഒന്നാം വാർഷികത്തിൽ സമ്പൂർണ വിപ്ലവ് ദിവസ് പ്രഖ്യാപിച്ചാണ് കർഷകർ സമരത്തിൽ സജീവമാകാൻ തീരുമാനിച്ചത്.

സമരഭൂമികളിലും ബിജെപി നേതാക്കളുടെ വീടുകൾക്ക് മുന്നിലും കർഷകർ നിയമങ്ങളുടെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധങ്ങൾക്ക് നേരെ പലയിടങ്ങളിലും പൊലീസ് നടപടിയുണ്ടായി. തുടർസമരപരിപാടികൾ ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച വെള്ളിയാഴ്ച്ച യോഗം ചേരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർഷിക നിയമ ഓർഡിനൻസ് ഇറക്കിയതിന്റെ ഒന്നാം വാർഷികത്തിലാണ് കർഷകരുടെ രാജ്യവ്യാപക പ്രതിഷേധം. യുപി, ഹരിയാന, പഞ്ചാബ്, ത്രിപ്പുര, തെലങ്കാന, ആന്ധ്ര, മധ്യപ്രദേശ്, അടക്കം വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം നടന്നു. ഹരിയാനയിലെ പലയിടങ്ങളിലും പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായി. കർണാലിൽ മുഖ്യമന്ത്രിയെ തടയാൻ എത്തിയ കർഷകരെ പൊലീസ് തടഞ്ഞു. പഞ്ച്കുലയിൽ ബിജെപി നേതാക്കളുടെ വീട്ടിവലേക്ക് മാർച്ച് നടത്തിയ കർഷകർക്ക് നേരെ പൊലീസ് ലാത്തിവീശി. അംബാലയിൽ ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജിന്റെ വീടിനു മുന്നിലും സംഘർഷമുണ്ടായി.

ഹരിയാനയിലെ തോഹാനയിൽ ജെജെപി എം എൽ എ യ്ക്ക് നേരെ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ കർഷകരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കർഷകരുടെ പ്രതിഷേധം തുടരുകയാണ്. രാകേഷ് ടിക്കായ്ത്ത്, യോഗേന്ദ്ര യാദവ് അടക്കമുള്ളവർ ഇവിടെ എത്തി. തുടർസമരങ്ങളുമായി സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം.