എ സി ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന നിലയിലേക്ക് നിങ്ങൾ എത്തിയോ …എങ്കിൽ സൂക്ഷിക്കുക, ഈ രോഗങ്ങള്‍ക്ക് അടിമയായേക്കും

എ സി ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന നിലയിലേക്ക് നിങ്ങൾ എത്തിയോ …എങ്കിൽ സൂക്ഷിക്കുക, ഈ രോഗങ്ങള്‍ക്ക് അടിമയായേക്കും

സ്വന്തം ലേഖകൻ

സഹിക്കാൻ കഴിയാത്ത ചൂടാണ് എ സി ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി ചേർന്നിരിക്കുന്നു. എന്നാല്‍ ദിവസവും ഇങ്ങനെ എ സിയില്‍ ഇരുന്നാല്‍ നിരവധി രോഗങ്ങള്‍ പിടിപെടും എന്തൊക്കെയാണവ എന്ന് നോക്കാം

ശ്വസനാരോഗ്യം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആസ്ത്മ, അലർജി പ്രശ്നങ്ങള്‍ ഉള്ളവർക്കും തണുത്ത കാറ്റ് അടിക്കാൻ പ്രയാസമുള്ളവർക്കും ആണ് രോഗസാധ്യത കൂടുതല്‍. എസിയില്‍ നിന്നു വരുന്ന തണുത്ത വായു ശ്വസനനാളിയില്‍ അസ്വസ്ഥത ഉണ്ടാക്കുകയും ചുമ, തുമ്മല്‍, നെഞ്ചിനു മുറുക്കം, ശ്വാസതടസ്സം ഇവയുണ്ടാക്കുകയും ചെയ്യും.

കൂടാതെ, വായുജന്യ മലിന വസ്തുക്കള്‍ ഇവ എസി യൂണിറ്റ് സർക്കുലേറ്റ് ചെയ്യുകയും ശരിയായി പരിപാലിച്ചില്ലെങ്കില്‍ വ്യക്തികള്‍ക്ക് ശ്വസനപ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ശ്വസന പ്രശ്നങ്ങള്‍ ലഘൂകരിക്കാൻ എസിയുടെ താപനില മിതമായ അളവിലേക്കു മാറ്റുക. വായുവില്‍ ഈർപ്പം നിലനിർത്താൻ ഒരു ഹ്യുമിഡിഫയർ ഉപയോഗിക്കുക. എയർഫില്‍റ്ററുകള്‍ പതിവായി വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്യുക.

ചര്‍മവും കണ്ണും വരളുക

ഹ്യുമിഡിറ്റിയുടെ അളവ് കുറയുന്നതിനാല്‍ എസി മുറിയില്‍ ഉറങ്ങുന്നത് ചർമവും കണ്ണുകളും വരളാൻ കാരണമാകും. എസിയിലെ തണുത്ത വായു ചർമത്തിലെ ഈർപ്പത്തെ വലിച്ചെടുക്കുകയും ഇത് ചർമം വരണ്ടതാകാനും ചൊറിച്ചിലുണ്ടാക്കാനും കാരണമാകും. ദീർഘനേരം ഡ്രൈ എയറുമായി സമ്ബർക്കത്തില്‍ വന്നാല്‍ കണ്ണുകള്‍ക്ക് അസ്വസ്ഥത ഉണ്ടാകും. കണ്ണിന് ചുവപ്പ്, ചൊറിച്ചില്‍, കാഴ്ച മങ്ങുക ഇവയുണ്ടാകാം.

ഈ പ്രശ്നങ്ങള്‍ പരിഹരിക്കാൻ മുറിയിലെ ഹ്യുമിഡിറ്റിയുടെ അളവ് കൂട്ടാൻ ഹ്യുമിഡിഫെയർ ഉപയോഗിക്കാം. കിടക്കാൻ പോകും മുൻപ് ചർമത്തില്‍ മോയ്സ്ചറൈസർ പുരട്ടാം. കണ്ണുകളില്‍ ജലാംശം നിലനിർത്താൻ ഐഡ്രോപ്സ് ഒഴിക്കാം.

പേശിവേദന

എസി ഇട്ട് തണുത്ത മുറിയില്‍ കിടക്കുന്നത് പേശികള്‍ക്ക് ബലം, സന്ധിവേദന ഇവയ്ക്കു കാരണമാകും. തണുത്ത കാലാവസ്ഥയില്‍ പേശികള്‍ ചുരുങ്ങുകയും മുറുകുകയും ചെയ്യും. ഇത് കട്ടിയും അസ്വസ്ഥതയും ഉണ്ടാക്കും. സന്ധിവേദനയോ മറ്റ് പേശി, അസ്ഥി സംബന്ധമായ രോഗങ്ങളോ ഉള്ളവർക്കു പ്രത്യേകിച്ചു തണുത്ത വായു സന്ധിവേദന കൂട്ടും.

എസിയുടെ താപനില അഡ്ജസ്റ്റ് ചെയ്യുക വഴിയും ബ്ലാങ്കറ്റുകളും, ഉറങ്ങുമ്ബോള്‍ ചൂടു കിട്ടാൻ പല ലെയർ ഉള്ള വസ്ത്രങ്ങള്‍ ധരിച്ചും മസിലുകളുടെ കട്ടി കൂടുന്നതും സന്ധിവേദനയും കുറയ്ക്കാൻ പറ്റും. ഉറങ്ങാൻ പോകും മുൻപ് മിതമായ ചില സ്ട്രെച്ചിങ്ങ് എക്സർസൈസുകള്‍ ചെയ്യുന്നതും പേശികളെയും സന്ധികളെയും വിശ്രാന്തിയിലാക്കാനും അയവു നല്‍കാനും സഹായിക്കും.

പ്രതിരോധശേഷി

തണുത്ത വായു ശരീരത്തിലെ പ്രതരിരോധ പ്രതികരണത്തെ ദുർബലപ്പെടുത്തുകയും ബാക്ടീരിയല്‍ വൈറല്‍ അണുബാധകള്‍ക്ക് കാരണമാകുകയും ചെയ്യും. തണുത്ത താപനിലയില്‍ ഏറെ നേരം കഴിയുമ്ബോള്‍ മൂക്കിലെ രക്തക്കുഴലുകള്‍ സങ്കോചിക്കുകയും രോഗാണുക്കളെയും വൈറസുകളെയും പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ശക്തി കുറയുകയും ചെയ്യുന്നു.

ശ്വസന അണുബാധകള്‍ക്കുള്ള സാധ്യത കുറയ്ക്കാൻ, മുറിയിലെ താപനില ക്രമീകരിക്കുക, ഇടയ്ക്കിടെ കൈകള്‍ കഴുകുന്നതുള്‍പ്പെടെയുള്ള ശുചിത്വശീലങ്ങള്‍ പിന്തുടരുക, രോഗമുള്ളവരുമായുള്ള സമ്ബർക്കം ഒഴിവാക്കുക, കിടപ്പുമുറിയില്‍ ആവശ്യത്തിനുള്ള വായു സഞ്ചാരം ഉറപ്പു വരുത്തുക ഇവയെല്ലാം പിന്തുടർന്നാല്‍ വായുജന്യരോഗാണുക്കളുടെ വ്യാപനം കുറയ്ക്കാൻ സാധിക്കും.

ഉറക്കം

എസി മുറിയില്‍ ഉറങ്ങുന്നത് ഉറക്കത്തെ തടസ്സപ്പെടുത്താം. തണുപ്പ് കൂടുതലാണെങ്കിലും എസി യൂണിറ്റില്‍ നിന്ന് ശബ്ദം വരുകയാണെങ്കിലും ഉറക്കം മുറിയാം. തണുത്ത അന്തരീക്ഷം അസ്വസ്ഥതയുണ്ടാക്കുകയും രാത്രിയില്‍ ഉണരാൻകാരണമാകുകയും ചെയ്യാം.

തടസ്സമില്ലാതെ ഉറക്കം ലഭിക്കാൻ എസിയുടെ താപനില ക്രമീകരിക്കുക. ശബ്ദം കേള്‍ക്കാതിരിക്കാൻ വൈറ്റ് നോയ്സ് മെഷീനുകളോ ഇയർ പ്ലഗുകളോ ഉപയോഗിക്കുക, ചിട്ടയായ ഉറക്കസമയം പാലിക്കുക എന്നിവ ചെയ്യാം. കൂടാതെ ഉറങ്ങുന്നതിനു മുമ്ബ് കഫീൻ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കാം. ഉറക്കം കളയുന്ന പ്രവർത്തനങ്ങളില്‍ ഏർപ്പെടാതിരിക്കാം. കാരണം ഇവയെല്ലാം നല്ല ഉറക്കം ലഭിക്കാൻ തടസ്സമാകും.

അലർജി കൂട്ടുന്നു

സെൻസിറ്റീവ് ആയ ആളുകളില്‍ അലർജി കൂട്ടാൻ എസി മുറിയില്‍ ഉറങ്ങുന്നത് കാരണമാകും. എസി യൂണിറ്റ് കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍, അലർജി ഉണ്ടാക്കുന്ന പൊടി, പൂമ്ബൊടി, പൂപ്പല്‍, വളർത്തു മൃഗങ്ങളുടെ രോമം മുതലായവ വ്യാപിക്കാൻ ഇടയാക്കും. എസി മുറികളിലെ കുറഞ്ഞ ഹ്യുമിഡിറ്റിയും അലർജനുകളും വായുജന്യ മലിനവസ്തുക്കളും അടിഞ്ഞു കൂടാനും തുമ്മല്‍, മൂക്കൊലിപ്പ്, കണ്ണിനു ചൊറിച്ചില്‍ ഇവയുണ്ടാകാനും കാരണമാകും.

അലർജി ലക്ഷണങ്ങള്‍ അകറ്റാൻ എസി യൂണിറ്റില്‍ ഹൈഎഫിഷ്യൻസി പർട്ടിക്കുലേറ്റ് എയർ (HEPA) ഉപയോഗിക്കാം. എയർഫില്‍റ്ററുകള്‍ പതിവായി വൃത്തിയാക്കുകയും മാറ്റുകയും ചെയ്യുന്നതും അലർജനുകളെ അകറ്റുകയും കിടപ്പുമുറി പൊടിയൊന്നും ഇല്ലാതെ വൃത്തിയായി സൂക്ഷിക്കാനും സാധിക്കും.