പുതുവത്സരത്തോടനുബന്ധിച്ച് വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ലഹരി മാഫിയ ; ഡി ജെ പാർട്ടിയുടെ മറവിൽ ലഹരിയുടെ ഒഴുക്ക്

പുതുവത്സരത്തോടനുബന്ധിച്ച് വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ലഹരി മാഫിയ ; ഡി ജെ പാർട്ടിയുടെ മറവിൽ ലഹരിയുടെ ഒഴുക്ക്

Spread the love

 

സ്വന്തം ലേഖിക

കൊച്ചി : മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പുതുവത്സരത്തോട് അനുബന്ധിച്ച് കേരളത്തിലെ വൻകിട ഹോട്ടലുകളിൽ നടക്കുന്ന ഡി.ജെ പാർട്ടികളിൽ വിദ്യാർത്ഥികൾ പങ്കെടുക്കാൻ സാധ്യതയുള്ളതായി എക്സൈസ് രഹസ്യാന്വേഷണ വിഭാഗം.

പുതുവർഷം പിറക്കാൻ പോകുന്നതോടെ ലഹരി മരുന്നുകളുടെ സഹായത്തോടെ നടക്കുന്ന ഡിജെ പാർട്ടികൾക്ക് വൻ നഗരങ്ങൾ ഉണർന്നു കഴിഞ്ഞു.പുതുവത്സര രാവിൽ മാത്രമല്ല ഒരാഴ്ചകൂടി നീണ്ടു നിൽക്കുന്ന ഡിജെ പാർട്ടികളാണ് വൻകിട ഹോട്ടലുൾ ഒരുക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരി മരുന്നുകളുടെ ഉപയോഗത്തിനെതിരെ കൊച്ചിൻ പോലീസ് കമ്മീഷണറേറ്റ് കൊച്ചിയിൽ നടത്തിയ പരിശോധനയിൽ അതീവ മാരകമായ 38 എക്സ്റ്റസി പിൽസും 5 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ഇത്തരം ഗുളികകളെ ഡോങ്കിയെന്നും, യുവതീയുവാക്കളുടെയും, കമിതാക്കളുടെയും ലഹരിയായതുകൊണ്ട് ഇതിനെ ലവ്പിൽ എന്നും അറിയപ്പെടുന്നു.

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വിദ്യാർത്ഥികളും ഐ. ടി ഉൾപ്പെടെയുള്ള പ്രൊഫഷണലുകളും പാർട്ടികളിൽ ഇത്തരം മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.

ബാംഗ്ലൂർ വൈറ്റ് സിറ്റി ലേഔട്ടിൽ അഭയ് രാജ് (25). തൃപ്പൂണിത്തുറ എരൂർ കുരിക്കൽ വീട്ടിൽ നൗഫൽ (22) എന്നിവരെയാണ് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്.

ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമായ അഭയ് രാജും, തൃപ്പൂണിത്തുറ സ്വദേശി നൗഫലും ഡി.ജെപാർട്ടിയുടെ കോഡിനേറ്റർമാരാണ്. ഇവർ ബാംഗ്ലൂരിലെ ലഹരി മാഫിയ ബന്ധങ്ങൾ ഉപയോഗിച്ച് ലഹരി മരുന്നുകൾ ശേഖരിച്ച് കേരളത്തിൽ ഡി ജെ പാർട്ടികളിലും മറ്റും വിൽപ്പന നടത്തി വരികയായിരുന്നു.

അഭയ് രാജിനെ സ്‌കാർ ഫേസ് എന്നും നൗഫലിനെ അലീ ഹുക്കെന്നീ പേരുകളിലാണ് പാർട്ടികളിൽ അറിയപ്പെടുന്നത്. പാർട്ടികൾ സംഘടിപ്പിച്ച് വൻതോതിൽ മയക്കുമരുന്ന് വിറ്റഴിക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം.പുതിയ ഉപയോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാർഗ്ഗംകൂടിയാണ് പാർട്ടികൾ.

ഡിസംബർ 31 ന് നഗരത്തിലെ പ്രമുഖ ഹോട്ടലിൽ ഇവർ പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു അതിനായി എത്തിച്ച മയക്കുമരുന്നുകൾ സഹിതമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.പാർട്ടിക്കുള്ള മുന്നൊരുക്കങ്ങൾക്കിടെയാണ് ഇവർ പിടിയിലായത്.

കേരളത്തിലെ യുവജനങ്ങളിൽ 31 ശതമാനം മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും പോലീസ് ഹൈക്കോടതിയിൽ എഴുതി നൽകിയിട്ടുണ്ട്. ശക്തമായ ഇടപെടലുകളിലൂടെ മാത്രമേ അവരെ തിരികെ കൊണ്ടുവരാൻ സാധിക്കൂ.