play-sharp-fill
വഴി നീളെ അഞ്ഞൂറിന്റെ നോട്ടുകൾ പറന്നു നടന്നു: കണ്ടവരെല്ലാം വാരിക്കൂട്ടി: സംഭവം എറണാകുളം ചൂർണിക്കരയിൽ

വഴി നീളെ അഞ്ഞൂറിന്റെ നോട്ടുകൾ പറന്നു നടന്നു: കണ്ടവരെല്ലാം വാരിക്കൂട്ടി: സംഭവം എറണാകുളം ചൂർണിക്കരയിൽ

 

സ്വന്തം ലേഖകൻ
ആലുവ: ആലുവ -എറണാകുളം ദേശീയപാതയിലെ ചൂര്‍ണിക്കര കമ്പനിപ്പടിയില്‍ എത്തിയവര്‍ക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. റോഡില്‍ നിറയെ അഞ്ഞൂറിന്റെ നോട്ടുകള്‍ പറന്ന് നടക്കുന്ന കാഴ്ചയാണ് അവിടെ എത്തിയവര്‍ കണ്ടത്.

കഴിഞ്ഞ ദിവസം  രാവിലെയാണ് സംഭവം. കള്ളനോട്ടാകാമെന്ന നിഗമനത്തില്‍ ആദ്യം പലരും നോട്ടുകള്‍ എടുക്കാന്‍ മടിച്ചു നിന്നു. ഇതിനിടെ നോട്ട് എടുത്ത ഒരാള്‍ ലോട്ടറിക്കടയില്‍ കൊടുത്തു മാറി ടിക്കറ്റ് എടുത്തതോടെ ഒറിജിനല്‍ ആണെന്ന് വ്യക്തമായി. ഇതോടെ ആളുകളുടെ എണ്ണം കൂടി.

ഒടുവില്‍ വാരിക്കൂട്ടാനുള്ള ധൃതിയായി എല്ലാവര്‍ക്കും. സ്ഥലത്തെത്തിയ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് നസീര്‍ ചൂര്‍ണിക്കര പൊലീസില്‍ അറിയിച്ചു. പണം നഷ്ടപ്പെട്ടതായി പരാതിയുണ്ടെന്ന് പറഞ്ഞ് ആരും വന്നിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ഏതെങ്കിലും വാഹനത്തില്‍ നിന്നും പറന്നതാണോ മറ്റൊരെങ്കിലും പിന്തുടര്‍ന്നപ്പോള്‍ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞതാണോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group