play-sharp-fill
ബിഡിജെഎസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് കോട്ടയത്ത്

ബിഡിജെഎസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് കോട്ടയത്ത്

കോട്ടയം : ബിഡിജെഎസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് നടക്കും.കോട്ടയം ഇടുക്കി സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനമാണ് നടക്കുക. കോട്ടയത്ത് രാവിലെ 10 മണിക്ക് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുക.

അതേസമയം കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയാകും. ഇന്നലെ പത്തനംതിട്ടയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ കെ സരേന്ദ്രൻ ഇക്കാര്യം പറഞ്ഞിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സിനിൽ മുണ്ടപ്പള്ളി അടക്കം മൂന്നുപേരെയാണ് ഇടുക്കി സീറ്റിലേക്ക് പരിഗണിക്കുന്നത്.

ആദ്യഘട്ടത്തിൽ മാവേലിക്കര ചാലക്കുടി സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു, ചാലക്കുടിയിൽ കെ.എ.ഉണ്ണിക്കൃഷ്ണനും മാവേലിക്കരയിൽ ബൈജു കലാശാലയും മത്സരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group