പൗരത്വ ബിൽ നിയമമായി ; രാഷ്ട്രപതി ഒപ്പിട്ടു

പൗരത്വ ബിൽ നിയമമായി ; രാഷ്ട്രപതി ഒപ്പിട്ടു

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ നിയമമായി. പൗരത്വ ഭേദഗതി ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ഇതോടെ ബില്ലിൽ രാഷ്ട്രപതി ഒപ്പ് വച്ചതോടെ പൗരത്വ ഭേദഗതി ബിൽ രാജ്യത്ത് നിയമമായി മാറി. ബില്ലിനെ ചൊല്ലി രാജ്യത്തൊട്ടാകെ പ്രതിഷേധം പടരുന്നതിനിടെയാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്.

നിയമപ്രകാരം പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31 വരെ ഇന്ത്യയിൽ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യൻ, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമതവിഭാഗങ്ങളിൽപ്പെട്ട അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. എന്നാൽ മുസ്ലീം വിഭാഗത്തെ മാത്രമാണ് ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യം മുഴുവൻ ഉയരുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മേഘാലയയിലും പ്രതിഷേധം ഇതിനകം അക്രമത്തിലേക്ക് വഴിമാറിയിട്ടുണ്ട്. മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ വാഹനം തടഞ്ഞു. മേഘാലയയിൽ തുടരുന്ന പ്രതിഷേധത്തിൽ നിരവധി പേർക്ക് പരിക്കേറ്ററ്റതായാണ് വിവരം. കനത്ത പ്രതിഷേധം തുടരുന്ന അസമിൽ മൂന്ന് പേർ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടതായാണ് വിവരം.