ഏറ്റുമാനൂരിൽ വസ്ത്ര വ്യാപാരിയെ കമ്പിവടിയ്ക്ക് തലയ്ക്കടിച്ച് വീഴ്ത്തി: ആക്രമണത്തിന് പിന്നിൽ ഗുണ്ടാസംഘം

ഏറ്റുമാനൂരിൽ വസ്ത്ര വ്യാപാരിയെ കമ്പിവടിയ്ക്ക് തലയ്ക്കടിച്ച് വീഴ്ത്തി: ആക്രമണത്തിന് പിന്നിൽ ഗുണ്ടാസംഘം

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂരിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. വസ്ത്ര വ്യാപാരിയെ കടയിൽ നിന്നും വിളിച്ചിറക്കിയ ഗുണ്ടാ സംഘം കമ്പിവടിയ്ക്ക് തലയ്ക്കടിച്ച് വീഴ്ത്തി. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഏറ്റുമാനൂർ മൂഴികുളങ്ങര കൊങ്ങൻ പുഴ കാലായിൽ റോയി (40) യെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റുമാനൂരിൽ വസ്ത്ര വ്യാപാരിയാണ് റോയ്. വ്യാഴാഴ്ച വൈകിട്ട് റോയ് കട അടയ്ക്കുന്നതിനായി തയ്യാറെടുപ്പ് നടത്തുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം റോഡിൽ നിന്ന് തന്നെ റോയിയെ വിളിച്ചു. വിളികേട്ട് കടയിൽ നിന്നിറങ്ങി വന്ന റോയിയോട് ഇവർ അങ്കമാലിയിലേക്കുള്ള വഴി ചോദിച്ചു. റോയി വഴി പറഞ്ഞു കൊടുക്കുന്നതിനിടെ  ഗുണ്ടാസംഘം റോയിയുടെ തലക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ റോയിയെ സംഘം വീണ്ടും ആക്രമിച്ചു. റോയിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി ഇതോടെയാണ് ആക്രമി സംഘം രക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിൽ തലയ്ക്കും മുഖത്തിനും

സാരമായി പരിക്കേറ്റ റോയിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. ക്വട്ടേഷൻ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഏറ്റുമാനൂരിൽ കൊട്ടേഷൻ സംഘത്തിന്റെ ആക്രമണം ഉണ്ടാകുന്നത്. ഏറ്റുമാനൂർ നിന്നും ഓട്ടം വിളിച്ച പോയ ഓട്ടോഡ്രൈവറെ കഴിഞ്ഞദിവസം പനമ്പാലത്തു വച്ച് കൊട്ടേഷൻ സംഘം ആക്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ  കടയുടമക്ക് നേരെ ആക്രമണം ഉണ്ടായത്.