play-sharp-fill
സി. എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പിന് മൂലേടം പള്ളിയിൽ സ്വീകരണം

സി. എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പിന് മൂലേടം പള്ളിയിൽ സ്വീകരണം

സ്വന്തം ലേഖകൻ 

കോട്ടയം : സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ 13-മത് ബിഷപ്പ് അഭിവന്യ ഡോ .മലയിൽ സാബു കോശി ചെറിയാന് സ്വീകരണവും തിരുവത്താഴ ശുശ്രൂഷയും മാർച്ച് 21 ന് ഞായർ വൈകിട്ട് നാലിന് മണിക്ക് മൂലേടം സെൻ്റ് പോൾസ് സി.എസ്.ഐ ദേവാലയത്തിൽ വച്ച് നടക്കും.

ആരാധനയ്ക്ക് ശേഷമുള്ള പൊതുസമ്മേളനത്തിൽ ഇടവക വികാരി റവ. വില്യം ഏബ്രഹാം അച്ചൻ അദ്ധ്യക്ഷത വഹിക്കും. ഓർത്തഡോക്സ് സഭയുടെ മുബൈ ഡൽഹി ഭദ്രാസനാധിപൻ അഭിവന്യ ഡോ .ഗിവർഗീസ് മാർ കൂറിലോസ് തിരുമേനി ഉത്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ ചടങ്ങിൽ മുഖ്യ അതിഥിയായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്മേളനത്തിനു ശേഷം പള്ളി പുരയിടത്തിൽ തുടങ്ങുന്ന പച്ചക്കറി കൃഷി ,ആദ്യ തൈനട്ട് ബിഷപ്പ് ഡോ .മലയിൽ സാബു കോശി ചെറിയാൻ നിർവഹിക്കും. കൊല്ലാട് മാർത്തോമാ പള്ളി ഇടവക വികാരി റവ. ശുശീൽ ചെറിയാൻ ,മൂലേടം ഓർത്തഡോക്സ് ഇടവക വികാരി റവ. ഐസക് ബി ഡേവിഡ് ,വെരി റവ. ടി. എം ജോൺ തുടങ്ങിയവ വർ സമ്മേളനത്തിൽ പങ്കെടുക്കും .മൂലേടം സഭയുടെ കൈക്കാരന്മാരായ ബാബു തോമസ് ആലുമ്മൂട്ടിൽ പീടികയിൽ, സാജു ജോസഫ് കാലായിൽ ,സഭാ സെക്രട്ടറി ജിനു അനിയൻ മാത്യു നന്തിക്കാട്ട് തുടങ്ങിയവർ നേതൃത്വം വഹിക്കുന്ന സമ്മേളനത്തിലേക്ക് എല്ലാ വിശ്വാസ സമൂഹത്തേയും ഹാർദമായി സ്വാഗതം ചെയ്തു കൊള്ളുന്നു.