കുവൈറ്റ് പാസ്കോസ് ആനുവൽ പ്രോഗ്രാം സംഘടിപ്പിച്ചു
സ്വന്തം ലേഖകൻ
കുവൈറ്റ്: പാസ്കോസ് ആനുവൽ പ്രോഗ്രാം, പാലാ സെയിന്റ് തോമസ് കോളേജിൻ്റെ കുവൈറ്റിലെ പുർവ്വ വിദ്യർത്ഥി സംഘടനയായ പാസ്‌കോസിന്റെ ഇരൂപത്തി മൂന്നാമത് ആനുവൽ പ്രോഗ്രാം “കലാലയവർണങ്ങൾ” മാർച്ച് 19 ന് പത്തിന് സൂം പ്ലാറ്റ്ഫോമിൽ നടക്കും.
ഈ പരിപാടി ഉൽഘാടനം ചെയ്യുന്നതിനായി എത്തുന്നത് എസ്.ടി.സി പൂർവ്വ വിദ്യാർഥിയായ കുവൈറ്റിലെ ഇന്ത്യൻ സ്‌ഥാനപതി ഹിസ് എക്സലൻസി സിബി ജോർജ് ആണ്. എസ്. ടി. സി പൂർവ വിദ്യാർത്ഥി ഫോർമർ ചീഫ് സെക്രട്ടറി ടോം ജോസ്, എസ്. ടി. സി പ്രിൻസിപ്പൽ റവ.ഡോ.ജെയിംസ് ജോൺ മംഗലത്ത് , എസ്. ടി. സി അല്മമാറ്റർ ട്രഷറർ ഡോ.സോജൻ പുല്ലാട്ട് തുടങ്ങിയവരാണ് മറ്റ് വിശിഷ്ടാതിഥികൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിപാടിയുടെ ഭാഗമായി രാജേഷ് അടിമാലിയുടെ മിമിക്സ് ഷോ നടക്കും. കൂടാതെ പെയിന്റിംഗ് & ആർട്ട് എക്സിബിഷൻ ‘പാസ് ആർട്സ്’ അംഗങ്ങളുടെ കലാ പരിപാടികൾ, ഗ്രൂപ്പ് സോങ്‌സ്, ഡാൻസ് തുടങ്ങി നിരവധി പ്രോഗ്രാമുകൾ നടക്കുമെന്ന് പ്രസിഡന്റ് സാജു പാറക്കൽ,
സെക്രട്ടറി ആശിഷ് ജോസ്,
ട്രഷറർ ജോബിൻസ് ജോൺ എന്നിവർ അറിയിച്ചു.