play-sharp-fill
ചായക്കടയിൽ നിരോധിത ലഹരിവസ്‌തുക്കൾ വിൽപന നടത്തി; കടയുടമ അറസ്‌റ്റിൽ

ചായക്കടയിൽ നിരോധിത ലഹരിവസ്‌തുക്കൾ വിൽപന നടത്തി; കടയുടമ അറസ്‌റ്റിൽ

സ്വന്തം ലേഖകൻ

വയനാട്: ചായക്കടയിൽ നിരോധിത ലഹരിവസ്‌തുക്കൾ വിൽപന നടത്തിയ കടയുടമ അറസ്‌റ്റിൽ.

സുൽത്താൻ ബത്തേരി ടൗണിൽ ബിഎസ്എൻഎൽ എക്‌സ്‌ചേഞ്ചിന് മുൻവശത്തായി പ്രവർത്തിക്കുന്ന പ്രകൃതി ടീ സ്‌റ്റാർ നടത്തിയ ചുണ്ടൻപറ്റ വീട്ടിൽ സ്‌കൂൾകുന്ന സ്വദേശി ഉമ്മർ (43) ആണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയിൽ നിന്നും ലഹരി മിശ്രിത പുകയില ഉൽപ്പന്നങ്ങളായ ഹാൻസ്, കൂൾ എന്നിവ വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും ബത്തേരി സബ് ഇൻസ്‌പെക്‌ടർ എഎൻ കുമാരനും നടത്തിയ പരിശോധനയിലാണ് ലഹരി ഉൽപ്പന്നങ്ങൾ പിടിച്ചത്.

910 പാക്കറ്റ് ഹാൻസ്, കൂൾ എന്നീ ലഹരി മിശ്രിത പുകയില ഉൽപ്പന്നങ്ങളും വിൽപന നടത്തി ശേഖരിച്ച 17,240 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.