play-sharp-fill
“അത്യന്തം വേദനാജനകം, രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടം”; ബിപിന്‍ റാവത്തിന് ആദരാജ്ഞലിയര്‍പ്പിച്ച്‌ മുഖ്യമന്ത്രി

“അത്യന്തം വേദനാജനകം, രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടം”; ബിപിന്‍ റാവത്തിന് ആദരാജ്ഞലിയര്‍പ്പിച്ച്‌ മുഖ്യമന്ത്രി

സ്വന്തം ലേഖിക

തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും 11 സൈനിക ഉദ്യോഗസ്ഥരുടെയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.

“അത്യന്തം വേദനാജനകമാണ് അപകടവാര്‍ത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനറല്‍ റാവത്തിന്റെയും ഒപ്പം ജീവന്‍ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങളെയും പ്രതിരോധ സേനാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.

രാജ്യത്തിന് ധീരരായ പടയാളികളെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് വി.ഡി. സതീശന്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരാം. രാജ്യം നിങ്ങള്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.