10 മാസമായിട്ടും ഗര്‍ഭധാരണം നടന്നില്ലെന്നും പൊണ്ണത്തടിക്കാരിയാണെന്ന് പറഞ്ഞും കളിയാക്കി; നഫ്ല തൂങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം ഭര്‍തൃവീട്ടുകാരെ കേന്ദ്രീകരിച്ച്
സ്വന്തം ലേഖകൻ
പത്തിരിപ്പാല: മാങ്കുറുശ്ശിയിലെ ഭര്‍തൃഗൃഹത്തില്‍ ധോണി ഉമ്മിനി സ്വദേശിനി നഫ്ല തൂങ്ങി മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി.
10 മാസമായിട്ടും ഗര്‍ഭധാരണം നടന്നില്ലെന്നും പൊണ്ണത്തടിക്കാരിയാണെന്ന് പറഞ്ഞും കളിയാക്കി ഭര്‍തൃവീട്ടുകാര്‍ മാനസികമായി പീഡിപ്പിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മങ്കര സി.ഐ ഹരീഷ് ധോണി ഉമ്മിനിയിലെ നഫ്‌ലയുടെ വീട്ടിലെത്തി മൊഴിയെടുത്തു. സഹോദരന്‍ നഫ്സല്‍, മാതാവ്, പിതാവ്, സഹോദരി എന്നിവരുടെ മൊഴിയാണ് ശേഖരിച്ചത്.
പ്രധാനമായും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയാണ് പരാതി. ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. കഴിഞ്ഞ വ്യാഴാഴ്ചയാണ് നഫ്ല ഭര്‍തൃവീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചത്.
മാനസിക പീഡനമാണ് മരണകാരണമെന്ന് കുടുംബം നേരത്തെ തന്നെ ആരോപിച്ചിരുന്നു.
Third Eye News Live
0