play-sharp-fill
തലസ്ഥാന നഗരിയിൽ വീണ്ടും ഗുണ്ടാ വിളയാട്ടം;  പരസ്പരം സ്ഫോടക വസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം; രണ്ടുപേർക്ക് കുത്തേറ്റു

തലസ്ഥാന നഗരിയിൽ വീണ്ടും ഗുണ്ടാ വിളയാട്ടം; പരസ്പരം സ്ഫോടക വസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം; രണ്ടുപേർക്ക് കുത്തേറ്റു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടകളുടെ വിളയാട്ടം തുടരുന്നു. വട്ടിയൂർക്കാവിന് സമീപം കാച്ചാണി സ്കൂൾ ജങ്ഷനിൽ ശനിയാഴ്ച രാത്രി ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി.

പരസ്പരം സ്ഫോടക വസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആക്രമണത്തിൽ രണ്ടുപേർക്ക് കുത്തേൽക്കുകയും ചെയ്തു. ബൈക്കിലെത്തിയ ഇരുസംഘങ്ങളും സ്കൂൾ ജങ്ഷനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുത്തേറ്റവരെ ഗുണ്ടാസംഘങ്ങൾ തന്നെ കൊണ്ടുപോയി. അരുവിക്കര പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും അക്രമത്തിൽ ഏർപ്പട്ടവരെ തിരിച്ചറിയാനായിട്ടില്ല.

തിരുവനന്തപുരം റൂറൽ എസ്പി രാജേന്ദ്രപ്രസാദടക്കമുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ചു. ലഹരി ഉപയോഗിച്ച ശേഷമുള്ള ആക്രമണമാണ് നടന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി തിരുവനന്തപുരത്ത് തുടർച്ചയായി ഗുണ്ടാ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.