‘അചാരവെടിയിൽ’ കുട്ടികളുടെ അശ്ളീല വീഡിയോ പ്രചരിപ്പിച്ചു: അശ്ളീല ഗ്രൂപ്പ് അഡ്മിന്മാരായ രണ്ട് പേർ പൊലീസ് പിടിയിൽ: ഗ്രൂപ്പിൽ ദിവസവും കറങ്ങിയിരുന്നത് ആയിരക്കണക്കിന് വീഡിയോകൾ

‘അചാരവെടിയിൽ’ കുട്ടികളുടെ അശ്ളീല വീഡിയോ പ്രചരിപ്പിച്ചു: അശ്ളീല ഗ്രൂപ്പ് അഡ്മിന്മാരായ രണ്ട് പേർ പൊലീസ് പിടിയിൽ: ഗ്രൂപ്പിൽ ദിവസവും കറങ്ങിയിരുന്നത് ആയിരക്കണക്കിന് വീഡിയോകൾ

സ്വന്തം ലേഖകൻ

മലപ്പുറം: ആചാരവെടിയിലൂടെ കുട്ടികളുടെ അശ്ശീല വീഡിയോ പ്രചരിപ്പിച്ച ഗ്രൂപ്പ് അഡ്മിന്മാർ അടക്കം രണ്ടു പേർ പൊലീസ് പിടിയിലായി. കുട്ടികളുടേത് അടക്കം ആയിരക്കണക്കിന് അശ്ളീല വീഡിയോകൾ പ്രതിദിനം പ്രചരിപ്പിച്ച പ്രതിയെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

വട്ടംകുളം കുറ്റിപ്പാല സ്വദേശി അശ്വന്ദ് (21), ചങ്ങരംകുളം സ്വദേശി രാഗേഷ് (40) എന്നിവരെയാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലും  സംഘവും പിടികൂടിയത്. ആചാരവെടിയെന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റിപ്പാല സ്വദേശി അശ്വന്ദാണ് ഗ്രൂപ്പ് നിർമ്മിച്ചിരിക്കുന്നത് ചെയ്തിരിക്കുന്നത്. 256 പേരാണ് ഗ്രുപ്പിലുള്ളത്. ഇതിൽ മലപ്പുറം ജില്ലയിൽ നിന്നും 15 പേർ ഈ ഗ്രൂപ്പിലുണ്ട്.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും ഗ്രുപ്പിലുണ്ട്. ഇത്തരത്തിൽ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്ന വിവരം യൂണിസേഫ് (യുണൈറ്റഡ് ഇന്റർനാഷണൽ ചിൽഡ്രൻ എമർജൻസി ഫണ്ട് ) എന്ന സംഘടനയുടെ ശ്രദ്ധയിൽ പെടുകയും ഈ വിവരം കേരളത്തിലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്ക് കൈമാറുകയുമായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് പൊലീസിന്റെ സൈബർ ഡോമിൽ നടത്തിയ പരിശോധനയിലാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത് വട്ടംകുളം കുറ്റിപ്പാല സ്വദേശിയാണെന്ന് വ്യക്തമായത്. തുടർന്ന് വിവരം മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയും പൊലീസ് മേധാവിയുടെ നിർദേശപ്രകാശം ജില്ലയിലെ മറ്റു പൊലിസ് സ്റ്റേഷനുകളിലും പരിശോധന നടത്തി.

ചങ്ങരംകുളം സിഐയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് സംഘത്തിലെ രണ്ടു പേർ പിടി കുടിയത്. മറ്റുള്ളവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി സി ഐ ബഷീർ ചിറക്കൽ പറഞ്ഞു.