മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേസെടുത്ത് പൊലിസ്

കൊല്ലം: കുളത്തൂപ്പുഴയില്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളെ വിദ്യാര്‍ഥികളെ ലൈംഗിക ദൃശ്യങ്ങള്‍ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ കേസ്. ട്രൈബല്‍ സ്‌കൂളിലെ അറബി അധ്യാപകന്‍ കാട്ടാക്കട പൂവച്ചല്‍ സ്വദേശി ബാത്തിഷാനെതിരെയാണ് രക്ഷിതാക്കളുടെ പരാതിയില്‍ പൊലിസ് കേസെടുത്തത്. പ്രതി ഒളിവിലാണെന്ന് കുളത്തൂപ്പുഴ പൊലിസ് അറിയിച്ചു.

മൂന്ന് മാസം മുന്‍പാണ് ബാത്തിഷാന്‍ സ്‌കൂളില്‍ അധ്യാപകനായെത്തുന്നത്. മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് വിദ്യാര്‍ഥികളുടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. രണ്ട് പരാതിയിലാണ് പോക്‌സോ, പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി പൊലിസ് കേസെടുത്തിരിക്കുന്നത്.

കുട്ടികള്‍ തന്നെയാണ് രക്ഷിതാക്കളെ വിവരമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസില്‍ പരാതി നല്‍കിയത്. രണ്ട് കുട്ടികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയെന്ന് പൊലിസ് പറഞ്ഞു. അധ്യാപകന്റെ ലൈംഗികാതിക്രമം സ്‌കൂള്‍ അധികൃതര്‍ മറച്ചുവെച്ചെന്നും, പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്നുമുള്ള ആരോപണത്തില്‍ അന്വേഷണം നടത്തുമെന്നും കുളത്തൂപ്പുഴ പൊലിസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group