മദ്യം വാങ്ങാൻ പണം നൽകിയില്ല ; മധ്യവയസ്കനെ കുത്തി പരിക്കേൽപ്പിച്ചു ; അക്രമത്തിനിടെ നാട്ടുകാർക്ക് നേരെയും ഭീഷണി ; പ്രതി പിടിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം:മധ്യവയസ്കനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. കടയ്ക്കാവൂര്‍ പഴഞ്ചിറ കാട്ടുവിള വീട്ടില്‍ കുമാര്‍ എന്ന് വിളിക്കുന്ന ചപ്ര കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂര്‍ സ്വദേശി സുനില്‍ കുമാറിനാണ് കുത്തേറ്റത്.
മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരിലാണ് പ്രതി സുനിലിനെ കുത്തിയത്. ഇടിക്കട്ട കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. സാരമായി പരിക്കേറ്റ സുനില്‍ കുമാറിനെ നാട്ടുകാര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണത്തിന് ശേഷം പ്രതിയായ ചപ്ര കുമാര്‍ ആയുധം കാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തി വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. കടയ്ക്കാവൂര്‍ ചിറയിന്‍കീഴ് തുടങ്ങിയ സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
തിരുവനന്തപുരം റൂറല്‍ എസ് പി ശില്പ ഐ പി എസ്, വര്‍ക്കല ഡി വൈ എസ്‍ പി പി നിയാസ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം കടയ്ക്കാവൂര്‍ എസ് എച്ച് ഓ സജിന്‍ ലൂയിസ് സബ് ഇന്‍സ്പെക്ടര്‍ ദീപു എസ് എസ്, എ എസ് ഐ രാജീവ്, സി പി ഓ മാരായ ശ്രീഹരി, സുജില്‍, അനില്‍കുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.