ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് ; സഞ്ജു സാംസണ്‍ ഇന്ന് ഇന്ത്യൻ ഇലവനില്‍ ഉണ്ടാകാൻ സാധ്യത.
ബെംഗളൂരുവില്‍ നടക്കുന്ന മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. പരമ്ബര ഇതിനകം തന്നെ ഇന്ത്യ സ്വന്തമാക്കിയത് കൊണ്ട് ചില മാറ്റങ്ങള്‍ ഇന്ത്യ വരുത്തും.
ജയ്സ്വാള്‍ ഇന്നും ഓപ്പണ്‍ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ഡക്കില്‍ പോയ രോഹിത് ശര്‍മ്മ ഇന്ന് റണ്‍ കണ്ടെത്താൻ ശ്രമിക്കും. ബെംഗളൂരുവില്‍ ബാറ്റിങ് പിച്ച് ആയതിനാല്‍ ഉയര്‍ന്ന സ്കോര്‍ പിറക്കുന്ന ഒരു മത്സരം പ്രതീക്ഷിക്കുന്നു. ഇന്ന് രാത്രി 7 മണിക്ക് ആണ് മത്സരം ആരംഭിക്കുക.
Third Eye News Live
0