അമേരിക്കൻ ക്രിക്കറ്റിന് ആത്മവിശ്വാസവുമായി ശിവാനി ഭായ്

അമേരിക്കൻ ക്രിക്കറ്റിന് ആത്മവിശ്വാസവുമായി ശിവാനി ഭായ്

സ്പോട്സ് ഡെസ്ക്

വാഷിംങ്ങ്ടൺ: അഭിനയം മാത്രമല്ല, ശിവാനിക്ക് ക്രിക്കറ്റും ജീവനാണ്
അഭിനയം മാത്രമല്ല ക്രിക്കറ്റും വഴങ്ങുമെന്ന് തെളിയിക്കുകയാണ് ശിവാനി ഭായ്. ബാറ്റ് അണിഞ്ഞ്  കളിക്കാനിറങ്ങുന്നില്ല, പകരം നല്ല കളിക്കാരെ കണ്ടെത്തി അമേരിക്കൻ ക്രിക്കറ്റിന് ജീവശ്വാസം നൽകുകയാണ് ശിവാനിയിടെ ദൗത്യം.

അഭിനയത്തിന് അൽപ്പം ഇടവേള നൽകിയ ശിവാനി ഭായി ജീവന്റെ ജീവനായ ക്രിക്കറ്റിനൊപ്പമാണിപ്പോൾ. അഭിനയത്തിലും മോഡലിംഗിലും വെന്നിക്കൊടി പാറിക്കുമ്പോഴും ഉള്ളിൽ ക്രിക്കറ്റായിരുന്നു. ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരന്റെ ജീവിത സഖിയാക്കിയ ശിവാനി ഇപ്പോൾ അമേരിക്കയിലെ ദുർബലമായ ക്രിക്കറ്റിനെ കരകയറ്റുകയാണ്. മോഡലിംഗിനും അഭിനയത്തിനും ഇടവേള നൽകുമ്പോൾ അമേരിക്ക യൂത്ത് പ്രീമിയർ ക്രിക്കറ്റ് ലീഗിന്റേയും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഗ്ലോബൽ സ്‌പോർട്‌സ് അക്കാഡമിയുടേയും ബ്രാൻഡ് അംബാസിഡറായി പുതിയ മേഖലയിൽ സജീവമാകുകയാണ്. മാദ്ധ്യമ- മാർക്കറ്റിംഗ് മേഖലകളിലൂടെ ക്രിക്കറ്റിനെ പരിപോഷിപ്പിക്കാനുള്ള ശ്രമം. യുവാക്കൾക്ക് അവസരം നൽകിക്കൊണ്ട് ക്രിക്കറ്റിനെ ചേർത്തുവയ്ക്കുകയാണ്. ക്രിക്കറ്റ് ശിവാനിക്ക് വെറും കളിമാത്രമല്ല, ജീവിതം കൂടിയാണ്. കാമറയ്ക്ക് മുന്നിൽ അഭിനയിക്കുമ്പോഴും മനസിൽ എന്നും ക്രിക്കറ്റായിരുന്നു. അങ്ങനെയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരനായി ജീവിതത്തിന്റെ ഗ്രാണ്ട് തുറന്നു കൊടുത്തത്. ഐ.പി.എലിന്റെ മിന്നും താരമായിരുന്നു പ്രശാന്ത് ഇപ്പോൾ കോച്ചായി പ്രവർത്തിക്കുകയാണ്. ഇതിനിടിയാണ് അമേരിക്കയിൽ നിന്ന് ലഭിച്ച അപ്രതീക്ഷിത അവസരത്തിൽ ശിവാനിയും തിളങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group