രാജ്യത്തെ 70 ലക്ഷം ക്രഡിറ്റ് കാർഡ് – ഡെബിറ്റ് കാർഡ് ഉമടകളുടെ രഹസ്യവിവരങ്ങൾ ചോർന്നു: അക്കൗണ്ട് വിവരങ്ങളും രേഖകളും അടക്കം ചോർത്തിയത് വിദേശ കമ്പനിയെന്നു സൂചന; പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ

രാജ്യത്തെ 70 ലക്ഷം ക്രഡിറ്റ് കാർഡ് – ഡെബിറ്റ് കാർഡ് ഉമടകളുടെ രഹസ്യവിവരങ്ങൾ ചോർന്നു: അക്കൗണ്ട് വിവരങ്ങളും രേഖകളും അടക്കം ചോർത്തിയത് വിദേശ കമ്പനിയെന്നു സൂചന; പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: രാജ്യത്തെ 70 ലക്ഷം ഡെബിറ്റ് ക്രഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങളും അക്കൗണ്ട് നമ്പരും അടക്കം സോഷ്യൽ മീഡിയ തട്ടിപ്പ് മാഫിയ സംഘത്തിന്റെ കൈവശം എത്തിയതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഈ വിവരങ്ങൾ ഉപയോഗിച്ച് ബാങ്കിങ് തട്ടിപ്പ് അടക്കം നടക്കുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്.

ഈ വിവരങ്ങൾ ഡാർക്ക് വെബിൽ ലഭ്യമാണെന്ന് സ്വതന്ത്ര ഇന്ത്യൻ സൈബർ സുരക്ഷാ ഗവേഷകനായ രാജ്‌ശേഖർ രാജഹാരിയയെ ഉദ്ധരിച്ച് ന്യൂസ് 18 റിപോർട്ട് ചെയ്തു. ഉപയോക്താക്കളുടെ പേരുകൾ, ഫോൺ നമ്പറുകൾ, ഇ-മെയിൽ വിലാസങ്ങൾ, ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ, വാർഷിക വരുമാനം, ജനനത്തീയതി എന്നിവ ചോർന്ന വിവരങ്ങളിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം. എന്നാൽ മുഴുവൻ ക്രെഡിറ്റ് കാർഡ് നമ്പറുകളും ചോർന്നിട്ടില്ലെന്നാണ് റിപോർട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോർന്ന വിവരങ്ങളുടെ ശേഖരം 58 സ്പ്രെഡ് ഷീറ്റുകളിലായി 1.3 ജിബിയോളം വരുമെന്നാണ് വിവരം. ബാങ്കിന്റേയോ, നഗരത്തിന്റേയോ ക്രമത്തിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള ഓരോ ക്രമീകരണത്തിലും നൂറ് കണക്കിന് ആളുകളുടെ വിവരങ്ങളുണ്ടെന്നാണ് റിപോർട്ട്.

സാമ്പത്തിക ഇടപാടുകൾ നടത്താൻ ഈ ഡാറ്റ നേരിട്ട് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ വിവരങ്ങൾ ഓൺലൈൻ ആൾമാറാട്ടം, ഫിഷിങ് ആക്രമണങ്ങൾ, സ്പാമിങ് എന്നിങ്ങനെയുള്ള സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചേക്കാം.