play-sharp-fill
സിവിൽകോഡ് വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ; സെമിനാറിൽ സമസ്ത ഉൾപ്പെടെയുള്ള സമുദായിക സംഘടനകൾ പങ്കെടുക്കും

സിവിൽകോഡ് വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ; സെമിനാറിൽ സമസ്ത ഉൾപ്പെടെയുള്ള സമുദായിക സംഘടനകൾ പങ്കെടുക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിവിൽകോഡുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. കോഴിക്കോട് സിപിഎം നടത്തുന്ന സെമിനാറിൽ സമസ്ത ഉൾപ്പെടെയുള്ള സമുദായിക സംഘടനകൾ പങ്കെടുക്കുന്നുണ്ട്.

എന്നാൽ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം മുസ്‌ലിം ലീഗ് നിരസിച്ചു. സിപിഐയുടെ പ്രധാന നേതാക്കളും പങ്കെടുക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ലീഗിനെ ക്ഷണിച്ചതും ക്ഷണം അവർ നിരസിച്ചതും ഒക്കെ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സിപിഎം.

സെമിനാറിന്റെ മുന്നൊരുക്കം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. സിൽവർ ലൈൻ പദ്ധതിയിൽ ഇ. ശ്രീധരന്റെ റിപ്പോർട്ടുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും യോഗത്തിൽ പരിഗണിക്കും.