സി പി എം ജില്ലാ സെക്രട്ടറിയേറ്റിൽ  കയ്യാങ്കളി ഉണ്ടായിട്ടില്ല ; വ്യാജ പ്രചരണത്തിനെതിരെ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു

സി പി എം ജില്ലാ സെക്രട്ടറിയേറ്റിൽ കയ്യാങ്കളി ഉണ്ടായിട്ടില്ല ; വ്യാജ പ്രചരണത്തിനെതിരെ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു

Spread the love

പത്തനംതിട്ട:  ജില്ലാ സെക്രട്ടറിയേറ്റിൽ കയ്യാങ്കളി ഉണ്ടായെന്ന വ്യാജ പ്രചരണത്തിനെതിരെ കടുത്ത വിമർശനവുമായി എത്തിയിരിക്കുകയാണ് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു.ഇത്തരത്തിൽ ഉള്ള വ്യാജ പ്രചരണത്തിനെതിരെ നിയമനടപടികളിലേക്ക് കടക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം.

ലോകസഭ ഇലക്ഷൻ അടുത്തെത്തിയ സാഹചര്യത്തിൽ മണ്ഡലത്തിൽ സി പി എം ന്റെ മുന്നേറ്റം അരോചകമായി തോന്നുന്ന അധൃശ്യ ശക്തികളാണ് ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നത്.എൽ ഡി എഫിന്റെ ഇലക്ഷൻ പ്രവർത്തനം പൊളിക്കാൻ അരു ശ്രമിച്ചാലും സാധിക്കില്ല.

സി പി എം സ്ഥാനാർഥിയുടെ മണ്ഡലത്തിലെ സ്വീകാര്യതയും പലർക്കും ആരോചകമാകുന്നു.ഇതിനെ തകർക്കാനുള്ള ഗൂഡാലോചനയിൽ നിന്നുണ്ടായതാണ് ഈ വ്യാജ ആരോപണമെന്നും സെക്രട്ടറി ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group