കയ്യും വെട്ടി കാലും വെട്ടി പച്ചക്കൊടിയില്‍ പൊതിഞ്ഞ് കെട്ടും; മുസ്ലീം ലീഗിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം പ്രകടനം; വീഡിയോ പുറത്ത്

കയ്യും വെട്ടി കാലും വെട്ടി പച്ചക്കൊടിയില്‍ പൊതിഞ്ഞ് കെട്ടും; മുസ്ലീം ലീഗിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം പ്രകടനം; വീഡിയോ പുറത്ത്

സ്വന്തം ലേഖകന്‍

കണ്ണൂര്‍: ‘കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. തല്ലേണ്ടവരെ തല്ലും ഞങ്ങള്‍. ഇനിയും മടിക്കില്ല. ട്രെയിനിങ്ങൊന്നും കിട്ടേണ്ട. ഓര്‍ത്തുകളിച്ചോ തെമ്മാടികളേ.. കയ്യുംവെട്ടി കാലും വെട്ടി പച്ചക്കൊടിയില്‍ പൊതിഞ്ഞുകെട്ടും..’ മയ്യിലെ മുസ്ലിം ലീഗുകാര്‍ക്കെതിരെയുള്ള സിപിഎം പ്രകടനത്തില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങളാണിത്.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മയ്യില്‍ ചെറുപുഴശേരിയില്‍ സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് 7 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഈ ആറ് സിപിഎമ്മുകാര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷം നടത്തിയ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം മുഴക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് സിപിഎം മയ്യില്‍ ഏരിയ സെക്രട്ടറി പ്രതികരിച്ചു. ഇത്തരം പ്രകോപനപരമായ മുദ്രാവാക്യം പാര്‍ട്ടി നിലപാടല്ലെന്നും അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.