play-sharp-fill

അനാചാരങ്ങൾക്കെതിരെ പ്രചാരണം ശക്തിപ്പെടുത്താൻ സി.പി.എം;ജനങ്ങൾക്കിടയിൽ ഇതിന്റെ അവബോധം സൃഷ്ടിക്കാനാവശ്യമായ പ്രചാരണ പരിപാടികളേറ്റെടുക്കാനും നയരേഖ ആഹ്വാനം ചെയ്യുന്നു.

സാംസ്കാരിക രംഗത്തെ അരാഷ്ട്രീയ, വർഗീയവത്കരണ നീക്കങ്ങളെ ചെറുത്തുതോല്പിക്കാനാവശ്യമായ ഇടപെടലുകൾക്ക് ആഹ്വാനം ചെയ്യുന്ന സാംസ്കാരിക നയരേഖ സി.പി.എം സംസ്ഥാന സമിതി അംഗീകരിച്ചു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ പ്രചാരണം ശക്തിപ്പെടുത്തും. ജനങ്ങൾക്കിടയിൽ ഇതിന്റെ അവബോധം സൃഷ്ടിക്കാനാവശ്യമായ പ്രചാരണ പരിപാടികളേറ്റെടുക്കാനും നയരേഖ ആഹ്വാനം ചെയ്യുന്നു. ചരിത്രത്തിലും സംസ്കാരത്തിലും തെറ്റായ പ്രയോഗങ്ങൾ അവതരിപ്പിച്ചുകൊണ്ട് സംഘപരിവാർ രാജ്യത്ത് ഇടപെടുന്ന പശ്ചാത്തലത്തിലാണ് സാംസ്കാരിക രേഖ പാർട്ടി ചർച്ച ചെയ്തതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പൊതു ഇടങ്ങൾ മതനിരപേക്ഷ ഉള്ളടക്കത്തോടെ സംരക്ഷിക്കാനാവശ്യമായ ഇടപെടലുണ്ടാവണം. ഇതിനായി വായനശാലകളും മറ്റും കേന്ദ്രീകരിച്ചുള്ള സാംസ്കാരിക കൂട്ടായ്മകളുണ്ടാവണം. നാടൻകലകളെയും […]