Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ഭ​​ര്‍​​ത്താ​​വ് മ​രി​ച്ച്‌ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ഭാ​​ര്യ​​യും മ​രി​ച്ചു.

പാ​​ല​​മ്പ്ര ക​​ട​​പ്ലാ​​ക്ക​​ല്‍ കെ.​​എം. ദേ​​വ​​സ്യ (കു​​ഞ്ഞു​​കു​​ട്ടി – 90) ആ​​ണ് ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച രാ​​വി​​ലെ 9.30ന് ​​മ​​രി​ച്ച​ത്. സം​​സ്കാ​​രം ബു​​ധ​​നാ​​ഴ്ച രാ​​വി​​ലെ 10.30ന് ​​പൊ​​ടി​​മ​​റ്റം സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ല്‍ ന​​ട​​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​​തി​​ന് പി​​ന്നാ​​ലെ രാ​​ത്രി 10.30 ഓ​​ടെ ഭാ​​ര്യ മീ​​ന​​ച്ചി​​ല്‍ അ​​റ​​യ്ക്ക​​പ്പ​​റ​​മ്പില്‍ കു​​ടും​​ബാം​​ഗ​​മാ​​യ അ​​ന്ന​​ക്കു​​ട്ടി (86) യും ​​മ​​ര​​ണ​​മ​​ട​​യു​​ക​​യാ​​യി​​രു​​ന്നു. ഭ​​ര്‍​​ത്താ​​വി​​ന്‍റെ ക​​ല്ല​​റ​​യി​​ല്‍ ത​​ന്നെ ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് അ​​ന്ന​​ക്കു​​ട്ടി​​യെ​​യും സം​​സ്ക​​രി​​ച്ചു.
വാ​​ര്‍​​ധ​​ക്യ​​സ​​ഹ​​ജ​​മാ​​യ അ​​സു​​ഖ​​ത്തെ തു​​ട​​ര്‍​​ന്നാ​​യി​​രു​​ന്നു ഇ​​രു​​വ​​രു​​ടെ​​യും മ​​ര​​ണം.