സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരെ അനധികൃത സ്വത്തുസമ്പാദന പരാതി; പാര്‍ട്ടിതല അന്വേഷണത്തിനായി നാലംഗ കമ്മിഷൻ; ഫാമിന് പണം മുടക്കിയത് താനാണെന്ന് ജയന്റെ മരുമകന്‍;എ.പി ജയന്‍ മുടക്കിയത് 4.5 ലക്ഷം മാത്രം..! പരാതി നൽകിയത് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരെ അനധികൃത സ്വത്തുസമ്പാദന പരാതി; പാര്‍ട്ടിതല അന്വേഷണത്തിനായി നാലംഗ കമ്മിഷൻ; ഫാമിന് പണം മുടക്കിയത് താനാണെന്ന് ജയന്റെ മരുമകന്‍;എ.പി ജയന്‍ മുടക്കിയത് 4.5 ലക്ഷം മാത്രം..! പരാതി നൽകിയത് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരെ അനധികൃത സ്വത്തുസമ്പാദന പരാതിയിൽ പാര്‍ട്ടിതല അന്വേഷണത്തിനായി നാലംഗ കമ്മിഷനെ നിയോഗിച്ചു. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മറ്റിയുടേതാണ് തീരുമാനം.

എക്‌സിക്യുട്ടീവ് അംഗങ്ങളായ കെ കെ അഷ്റഫ്, ആര്‍ രാജേന്ദ്രന്‍, സി ക ശശിധരന്‍, പി വസന്തം എന്നിവരടങ്ങുന്നതാണ് അന്വേഷണകമ്മിഷന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വിവാദമായ ഫാമിന് പണം മുടക്കിയത് താനാണെന്ന് ജയന്റെ മരുമകന്‍ അനീഷ് കുമാര്‍ പറഞ്ഞു. 78 ലക്ഷം രൂപയാണ് ഫാമിനായി ചെലവായത്. ഇതില്‍ 4.5 ലക്ഷം മാത്രമാണ് എ.പി ജയന്‍ മുടക്കിയത്. ബാക്കി പണം മുടക്കിയത് തന്റെ സുഹൃത്തുകളാണെന്നും അനീഷ് കുമാര്‍ വ്യക്തമാക്കി.

ഇക്കാര്യം പാര്‍ട്ടി നടത്തിയ ആദ്യഘട്ട അന്വേഷണത്തില്‍ കെ.കെ അഷറഫിനെ ബോധ്യപ്പെടുത്തിയതാണെന്നും സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച്‌ ആരോപണങ്ങള്‍ തെറ്റാണെന്ന് അഷറഫ് തങ്ങളെ അറിയിക്കുകയും ചെയ്തതാണെന്നും അനീഷ് കുമാര്‍ പറയുന്നു.

എ.പി ജയനെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് വീണ്ടും അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ കാരണമെന്നും ഫാം തുടങ്ങുന്നതിന് മുന്പ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അനുവാദം വങ്ങിയിരുന്നെന്നും അനീഷ് കുമാര്‍ പറഞ്ഞു.

സിപിഐ ജില്ലാ സെക്രട്ടറി എപി ജയൻ ഡയറിഫാം തുടങ്ങിയത് പണം സമ്പാദിക്കാനാണെന്നാണ് ഉയർന്നിരിക്കുന്ന പരാതി.എഐവൈഎഫ് വനിതാ നേതാവായ പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലാണ് നടപടി.